പേരാമ്പ്രയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു

പേരാമ്പ്രയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു
Advertisement
Aug 18, 2022 08:07 PM | By Vyshnavy Rajan

പേരാമ്പ്ര : യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി. രജീഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു.

Advertisement

നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴയില്‍ കഴിഞ്ഞ മാസം നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഓഫീസുകള്‍ തകര്‍ക്കുകയും യുഡിഎഫ് പ്രവര്‍ത്തകരുടെ കോഴിക്കടയും, പലചരക്ക് കടയും കത്തിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി. രജീഷിന്റെ വീട്ടില്‍ രാത്രിയുടെ മറവില്‍ അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും, നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശന്‍ ആവശ്യപ്പെട്ടു.

ലൈംഗികബന്ധം നിഷേധിച്ചു; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

ബെംഗളൂരു : ലൈംഗികബന്ധം നിഷേധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളി ഭര്‍ത്താവ്. ബെംഗളൂരുവിലാണ് യുവാവ് വിവാഹം കഴിഞ്ഞ് ഒരുവര്‍ഷമാകും മുമ്പ് സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.

മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിങ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തിയത്. പൃഥ്വിരാജ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് ആരോപിച്ച് പൃഥ്വിരാജ് സിങ് ഓഗസ്റ്റ് നാലാം തീയതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭാര്യ വീട് വിട്ട് പോയെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. യുവതിക്കായുള്ള അന്വേഷണത്തിനിടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് കൊലീപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ഭാര്യ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും ഈ സമയത്തെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്തദിവസങ്ങളില്‍ മാത്രമാണ് ജ്യോതികുമാരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നും നേരത്തെ വീട് വിട്ട് പോയിട്ടുണ്ടെന്ന പൃഥ്വിരാജ് സിങിന്‍റെ മൊഴി കള്ളമാണെന്നും കണ്ടെത്തി.

മാത്രമല്ല, ഓഗസ്റ്റ് മൂന്നാം തീയതി ദമ്പതിമാര്‍ ഉഡുപ്പിയിലേക്ക് യാത്ര പോയിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൃഥ്വിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരളഴിഞ്ഞത്. യുവതി തന്‍റെ പ്രായം മറച്ചുവച്ചാണ് വിവാഹം കഴിച്ചതെന്നാണ് പ്രതിയുടെ ആരോപണം.

പ്രായം കുറച്ച് പറഞ്ഞ് തന്നെ കബളിപ്പിച്ചെന്നും ലൈംഗിക ബന്ധത്തിന് സമ്മതിക്കാതെ അവഗണിച്ചെന്നും പ്രതി മൊഴി നല്‍കി. ഇതിലുള്ള പകയാണ് കൊലപാകത്തിലേക്കെത്തിയത്. രണ്ടുവര്‍ഷം മുമ്പാണ് ഇലക്ട്രീഷ്യനായ പൃഥ്വിരാജ് ബെംഗളൂരുവിലെത്തിയത്.

ഒമ്പതുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. തുടര്‍ന്ന് ദമ്പതിമാര്‍ ബെംഗളൂരുവിലെത്തി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ദാമ്പത്യത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇത് പിന്നീട് രൂക്ഷമായി.

പൃഥ്വിരാജ് മൃഗത്തെപ്പോലെ തന്നെ ആക്രമിക്കുകയാണെന്ന് യുവതി നിരന്തരം പരാതിപ്പെട്ടിരുന്നു. പ്രായം മറച്ച് വച്ചത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അവഹേളിച്ചെന്നും പ്രതി പറയുന്നു.

ടുവില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നും പൃഥ്വിരാജ് സിങ് വെളിപ്പെടുത്തി. ഇയാളുടെ സുഹൃത്തായ സമീര്‍കുമാറിനും ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Youth Congress leader's bike was vandalized in Perampra

Next TV

Related Stories
വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

Oct 6, 2022 10:46 PM

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്...

Read More >>
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

Oct 6, 2022 10:42 PM

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി...

Read More >>
കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി;  വിനോദയാത്ര തടഞ്ഞു

Oct 6, 2022 10:03 PM

കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി; വിനോദയാത്ര തടഞ്ഞു

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധന...

Read More >>
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

Oct 6, 2022 09:50 PM

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ...

Read More >>
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

Oct 6, 2022 09:21 PM

സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

ചടയമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ്...

Read More >>
കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

Oct 6, 2022 08:37 PM

കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി...

Read More >>
Top Stories