കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ
Oct 20, 2021 08:48 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും. കൊടിയത്തൂരിൽ ഇടിമിന്നലേറ്റ് തെങ്ങിന്റെ മണ്ട കത്തി നശിച്ചു. കനത്ത മഴയെ തുടർന്ന് തിരുവമ്പാടി ടൗണിൽ വെള്ളം കയറി. ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മലയോരമേഖലയിൽ ശക്തമായ മഴ പെയ്തത്. കനത്ത കാറ്റും ഇടിയോടുകൂടിയ മഴയുമാണ് മേഖലയിൽ പെയ്തത്. കൊടിയത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഇടിമിന്നലേറ്റ് തെങ്ങ് കത്തി നശിച്ചത്. കെ.എസ്.ഇ.ബി സബ് എഞ്ചിനീയറുടെ വീട്ടിലെ തെങ്ങാണ് തീ പിടിച്ചത്.

തിരുവമ്പാടി ടൗണിൽ മഴ തുടരുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുൻപ് ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ എന്നീ ദുരന്തങ്ങളുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളോട് അപകട സാധ്യത കണക്കിലെടുത്ത് ആവശ്യമെങ്കിൽ മാറി താമസിക്കുന്നതിന് സജ്ജരായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Heavy rains in hilly areas of Kozhikode district

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Dec 3, 2023 10:44 PM

#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ്...

Read More >>
#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Oct 31, 2023 11:50 PM

#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ കോഴിക്കോടും...

Read More >>
#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

Oct 25, 2023 09:51 PM

#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

താമരശ്ശേരി ചുങ്കത്ത് ഇന്ന് രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം താമസിക്കുന്ന വിദ്യാർത്ഥിനിയാണ് വീടിനുള്ളിൽ തൂങ്ങി ആത്മഹത്യക്ക്...

Read More >>
#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

Oct 22, 2023 10:11 AM

#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

മോഷ്ടാവിനെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും മാല പൊട്ടിച്ചത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തിൽ വാർത്ത...

Read More >>
Top Stories