ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടി; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടി; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി
Advertisement
Aug 18, 2022 03:57 PM | By Vyshnavy Rajan

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിക്കും.

Advertisement

ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നാളെത്തന്നെ പരാതിക്കാരി അപേക്ഷ സമർപ്പിക്കും. ബലാത്സംഗ ആരോപണത്തിൽ ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

അതേസമയം, നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മനസുകൊണ്ട് അറിയാത്ത കേസ് ആയതിനാൽ അത് കെട്ടിച്ചമച്ചതാണ്. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സ്ത്രീയാണ് എതിർ കക്ഷി. അവരെ നേരിട്ട് കണ്ടിട്ടോ അവരുടെ പേരുപോലും അറിയില്ലായിരിരുന്നു. എഫ്ഐആർ വഴി പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്.

അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്. ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ നീക്കമായിരുന്നു ഇത്. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്.

കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറാണ്. ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു.

ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

ദിലീപിന്റെ മുൻ മാനേജർക്കും ഒരു ഓൺലൈൻ മീഡിയ പ്രവർത്തകനുമെതിരെ പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

Rape complaint against Balachandrakumar dismissed; The complainant will approach the court

Next TV

Related Stories
സംസ്ഥാനത്ത് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

Oct 6, 2022 11:03 PM

സംസ്ഥാനത്ത് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് ഇന്ന് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി...

Read More >>
വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

Oct 6, 2022 10:46 PM

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്...

Read More >>
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

Oct 6, 2022 10:42 PM

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി...

Read More >>
കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി;  വിനോദയാത്ര തടഞ്ഞു

Oct 6, 2022 10:03 PM

കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി; വിനോദയാത്ര തടഞ്ഞു

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധന...

Read More >>
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

Oct 6, 2022 09:50 PM

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ...

Read More >>
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

Oct 6, 2022 09:21 PM

സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

ചടയമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ്...

Read More >>
Top Stories