കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി
Aug 18, 2022 03:22 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു.

അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി. ഇതിന്റെ ഫലമായി ലക്ഷ്യ അംഗീകാരം ലഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.

ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എന്‍ഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷന്‍ സിസ്റ്റം 80 ലക്ഷം, പള്‍മനോളജി മെഡിസിനില്‍ വീഡിയോ ബ്രോങ്കോസ്‌കോപ്പ് വിത്ത് വീഡിയോ പ്രോസസര്‍ 22 ലക്ഷം, കാര്‍ഡിയോ പള്‍മണറി ടെസ്റ്റ് ഉപകരണങ്ങള്‍ 42.53 ലക്ഷം, അനസ്തീഷ്യ വിഭാഗത്തില്‍ മള്‍ട്ടിപാര മോണിറ്റര്‍ 11.20 ലക്ഷം, ഹൈ എന്‍ഡ് അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍ 52.58 ലക്ഷം, ഫ്‌ളക്‌സിബിള്‍ ഇന്‍ട്യുബേറ്റിംഗ് വീഡിയോ എന്‍ഡോസ്‌കോപ്പ് 25 ലക്ഷം, ഇ.എന്‍.ടി. വിഭാഗത്തില്‍ 4 കെ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ക്യാമറ എന്‍ഡോസ്‌കോപ്പി സിസ്റ്റം 75 ലക്ഷം, സിവിടിഎസില്‍ ഐഎബിപി മെഷീന്‍ 34.21 ലക്ഷം, ജനറല്‍ സര്‍ജറിയില്‍ ലേസര്‍ മെഷീന്‍ 25 ലക്ഷം, 4 കെ 3 ഡി എന്‍ഡോസ്‌കോപ്പി സിസ്റ്റം 1.20 കോടി, പീഡിയാട്രിക് സര്‍ജറിയില്‍ ഒടി ലൈറ്റ് ഡബിള്‍ ഡൂം 5.47 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങള്‍ വാങ്ങാന്‍ തുകയനുവദിച്ചത്.

വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കല്‍, ട്രിപ്പിള്‍ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആശുപത്രി ബ്ലോക്കിലേയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലേയും ഐഎംസിഎച്ചിലേയും വിവിധ വാര്‍ഡുകളിലെ ടോയിലറ്റുകളുടെ നവീകരണം, കിച്ചണ്‍, ലോണ്‍ട്രി അറ്റകുറ്റ പണികള്‍, ടെറിഷ്യറി കാന്‍സര്‍ സെന്റര്‍ ഇന്റര്‍ ലോക്കിംഗ്, വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണം, സ്ട്രീറ്റ് ലൈറ്റ്, സീലിംഗ് ഫാനുകള്‍, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

12.56 crore for the development activities of Kozhikode Medical College

Next TV

Related Stories
#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

Apr 20, 2024 01:29 PM

#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് മയക്ക് മരുന്ന് സംഘത്തിൽപെട്ട വിജീഷിനെപ്പറ്റി വിവരങ്ങൾ...

Read More >>
#goldrate |   നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

Apr 20, 2024 12:50 PM

#goldrate | നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705...

Read More >>
#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:02 PM

#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...

Read More >>
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Apr 20, 2024 11:41 AM

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം...

Read More >>
#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

Apr 20, 2024 11:36 AM

#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ...

Read More >>
Top Stories