ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍കൂടി അറസ്റ്റിൽ

ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍കൂടി അറസ്റ്റിൽ
Aug 18, 2022 02:58 PM | By Vyshnavy Rajan

പാലക്കാട് : ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍കൂടി അറസ്റ്റിൽ.വിഷ്ണു,സുനീഷ്,ശിവരാജൻ,സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

മലമ്പുഴ കവയിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കേസിൽ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഷാജഹാൻ കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പൊലീസിന്റെ കണ്ടെത്തലിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സിപിഎം തള്ളുന്നു.

പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്.

ഇതൊക്കെ ആര്‍എസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ചോദിക്കുന്നു. 

'കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികൾക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നു.

അതേ സമയം, ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളായ അനീഷ്, ശബരീഷ്, സുജീഷ്, നവീൻ എന്നിവരെ പാലക്കാട്‌ കോടതിയിൽ ഹാജരാക്കി.

ഇവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന് പരിശോധിക്കണമെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

നിലവിലെ പ്രതിപ്പട്ടികയിലുള്ള 8 ൽ കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. ഇതിൽ ആർക്കൊക്കെ സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

പ്രതികൾക്ക് പുറത്തു നിന്നുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. കൊലയ്ക്ക് രണ്ടു ദിവസം മുമ്പ് പ്രതികൾ പങ്കെടുത്ത രക്ഷാബന്ധൻ ഉൾപ്പെടെയുള്ള പരിപാടിയിൽ ആരൊക്കെയുണ്ടായിരുന്നെന്നും അന്വേഷിക്കും.

Four more people arrested in Shah Jahan murder case

Next TV

Related Stories
#clash |'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

Apr 16, 2024 10:27 PM

#clash |'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

സ്ഥാനാർത്ഥിക്ക് മുന്നിലായിരുന്നു കയ്യാങ്കളി. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
#gold |ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

Apr 16, 2024 09:53 PM

#gold |ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

ചാലക്കുടി ടൗണിലെ ഓട്ടോഡ്രൈവറായ ഇന്ദ്രജിത്ത് ഓട്ടമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഓട്ടോ കഴുകുന്നതിനിടെയാണ് പുറകിലെ സീറ്റിലെ ബാഗ്...

Read More >>
#arrest | ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

Apr 16, 2024 09:43 PM

#arrest | ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

അക്രമം നടത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇസ്മയിലിനെ പിന്നീട് താമരശ്ശേരിയില്‍ വെച്ചാണ് പോലീസ് സംഘം...

Read More >>
#temperature |ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

Apr 16, 2024 09:37 PM

#temperature |ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ മൂന്ന് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്....

Read More >>
#drowned |സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Apr 16, 2024 09:19 PM

#drowned |സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മഹാദേവിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

Apr 16, 2024 09:07 PM

#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ...

Read More >>
Top Stories