മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ ഊർജിതം

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ ഊർജിതം
Aug 18, 2022 12:16 PM | By Vyshnavy Rajan

ഭോപ്പാൽ : മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായ തിരച്ചിൽ ഊ‍ര്‍ജിതം. എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശിൽ വെച്ച് കാണാതായത്.

മൂന്ന് ദിവസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ അദ്ദേഹം ഒറ്റപ്പെട്ട പോയതാണോ എന്ന സംശയത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്.

ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജനെ കാണാതായത്.

നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്

വയനാട് : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്. വയനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്.

ആദിവാസി കോളനിക്ക് സമീപത്തെ തോട്ടിൽ മീന്‍ പിടിക്കാന്‍ പോയവരാണ് ആദ്യം മാവോയിസ്റ്റുകളെ കണ്ടത്. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ഇവർ പൊലീസിന് നൽകിയ വിവരം.

ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലംഗ മാവോയിസ്റ്റ് സംഘം ആദിവാസി കോളനിയിൽ എത്തി, ഇവിടെ നിന്നും അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോയെന്ന് കോളനിക്കാർ പറയുന്നു.

മാവോയിസ്റ്റുകളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്നാണ് പോലീസിന് ലഭ്യമായ വിവരം. മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവർത്തകരാണ് ഇവർ എന്നാണ് വിവരം. സുന്ദരി കർണാടക സ്വദേശിയാണ്. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കുറ്റ്യാടിക്കടുത്ത് മരുതങ്കരയിൽ കഴിഞ്ഞ മാസം ഇതേ നിലയിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഉണ്ണിമായ എന്ന ശ്രീമതി, സുന്ദരിയെന്ന ലത എന്നിവരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നാണ് പിന്നീട് പൊലീസ് സ്ഥിരീകരിച്ചത്.

ഈ സംഘത്തിലെ പുരുഷനാരെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തിരുന്നു. മരുതങ്കരയിൽ ആൻഡ്രൂസ് എന്നയാളുടെ വീട്ടിലെത്തിയ സംഘം പിന്നീട് കടന്തറ പുഴ കടന്ന് മാവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു.

കോഴിക്കോട് ആവിക്കലിലെ മാലിന്യ പ്ലാന്റിനെതിരായ സമര സ്ഥലത്ത് നിന്ന് സിപിഐ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല, ചിത്രങ്ങൾ പകർത്താനും മറ്റുമായി എത്തിയതെന്നാണ് ഇവർ മൊഴി നൽകിയത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമരത്തിന് പിന്നിൽ മാവോയിസ്റ്റുകളുമുണ്ടെന്ന വാദം സിപിഎം ശക്തമാക്കിയിരുന്നു.

The search for the missing Malayali jawan in Madhya Pradesh is intense

Next TV

Related Stories
#temperature |കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Apr 24, 2024 02:43 PM

#temperature |കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു....

Read More >>
#holyday |ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Apr 24, 2024 02:26 PM

#holyday |ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ...

Read More >>
#LokSabhaelection |തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

Apr 24, 2024 01:56 PM

#LokSabhaelection |തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6...

Read More >>
#POCSOcase|   പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം;   പ്ര​തി അ​റ​സ്റ്റി​ൽ

Apr 24, 2024 01:26 PM

#POCSOcase| പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

Apr 24, 2024 01:15 PM

#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ്...

Read More >>
KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

Apr 24, 2024 01:09 PM

KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

ക​ണ്ണ​വ​ത്തെ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ൻ വ​ധം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്...

Read More >>
Top Stories