ഓരോ മാസവും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഓരോ മാസവും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്
Advertisement
Aug 18, 2022 09:30 AM | By Anjana Shaji

തിരുവനന്തപുരം : ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

Advertisement

വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി. വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം.

ഇന്ധനച്ചെലവ്, പ്രസരണ ചാർജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികൾക്ക് വരുന്ന അധികച്ചിലവ് വൈ​ദ്യുതി നിരക്കിലൂടെ ഉപഭോ​ക്താക്കളിൽ നിന്ന് ഈടാക്കാം.

വർദ്ധിപ്പിക്കേണ്ട നിരക്ക് കണക്കാക്കാൻ പ്രത്യേക ഫോർമുലയും നിർദ്ദേശിക്കുന്നുണ്ട്. ചട്ടഭേദ​ഗതിയുടെ കരടിൽ സംസ്ഥാനങ്ങളോട് കേന്ദ്ര ഊർജ്ജമന്ത്രാലയം അഭിപ്രായം തേടിയിരിക്കുകയാണ്.

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് കേന്ദ്രം ചട്ടഭേദഗതിയുമായി എത്തിയിരിക്കുന്നത്. നേരത്തേ വൈദ്യുതി നിയമ ഭേദഗതി ബിൽ വലിയ വിവാദമായിരുന്നു.

കമ്പനികൾക്ക് നിരക്ക് വർദ്ധനവ് രണ്ട് മാസം വരെ വർദ്ധിപ്പിക്കാൻ ചട്ടം അനുമതി നൽകുന്നുണ്ട്. ഓ​ഗസ്റ്റിലെ വൈദ്യുതി വിതരണത്തിലെ അധികച്ചിലവ് ഒക്ടോബറിൽ ഈടാക്കാം. അധിക തുക താരിഫിന്റ് 20 ശതമാനത്തിലധികം വന്നാൽ മാത്രമാണ് ഇതിന് അനുമതി.

സമയപരിധി കഴിഞ്ഞാൽ അധിക തുക പിന്നീട് ഈടാക്കാനാകില്ല. നിലവിൽ ഉപഭോ​ക്താക്കളിൽ നിന്ന് സർ ചാർജ് എന്ന പേരിലാണ് വൈദ്യുതി വിതരണത്തിലെ അധികച്ചാർജ് ഈടാക്കുന്നത്.

It is reported that the central government is preparing to amend the rules to increase electricity rates every month

Next TV

Related Stories
വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

Oct 6, 2022 10:46 PM

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്...

Read More >>
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

Oct 6, 2022 10:42 PM

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി...

Read More >>
കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി;  വിനോദയാത്ര തടഞ്ഞു

Oct 6, 2022 10:03 PM

കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി; വിനോദയാത്ര തടഞ്ഞു

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധന...

Read More >>
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

Oct 6, 2022 09:50 PM

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ...

Read More >>
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

Oct 6, 2022 09:21 PM

സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

ചടയമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ്...

Read More >>
കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

Oct 6, 2022 08:37 PM

കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി...

Read More >>
Top Stories