വീട്ടിലേക്ക് കോൺഗ്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ സംഭവത്തിൽ വീട് പുതുക്കി പണിത് നൽകുമെന്ന് ലോറിയുടമ

വീട്ടിലേക്ക് കോൺഗ്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ സംഭവത്തിൽ വീട് പുതുക്കി പണിത് നൽകുമെന്ന് ലോറിയുടമ
Advertisement
Aug 18, 2022 08:34 AM | By Anjana Shaji

കൊല്ലം : കൊട്ടാരക്കരയിൽ വീട്ടിലേക്ക് മറിഞ്ഞ കോൺഗ്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷം നീക്കി. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്. അപകടത്തിൽ തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകുമെന്നും ലോറിയുടമ പറഞ്ഞു.

Advertisement

അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്.

അപകടമുണ്ടായിട്ടും ലോറിയുടമ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു. വെള്ളമോ വെളിച്ചമോ ഇല്ലാതെ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

തുടർന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിൽ വാഹനം നീക്കം ചെയ്യാമെന്നും വീട് പുതുക്കി പണിയാമെന്ന് വാഹനയുടമ ഉറപ്പ് നൽകി.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്. വീട് പണി ഉടൻ തുടങ്ങുമെന്നും തകർന്ന വീട്ടുപകരണങ്ങൾക്ക് പകരം പുതിയത് വാങ്ങി നൽകാമെന്നും വാഹനയുടമ ഉറപ്പ് നൽകിയിട്ടുണ്ട്.

ഫ്‌ളാറ്റിലെ കൊലപാതകം; കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം


കൊച്ചി : കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. 

കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന അർഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി.

കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവർ ലോക്കേഷൻ. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും അർഷാദിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അർഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്.

കൊലപാതകം വിവരം പുറത്ത് വന്നതോടെ പ്രധാന പ്രതി അർഷാദ് കൊച്ചിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുന്നത്.

ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അശ്വന്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 5 ഗ്രാം എംഡി എം എ യും, ഒരു കിലോ കഞ്ചാവും കണ്ടെത്തി. രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ലഹരി മരുന്ന് ഇടപാടിനെ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

The owner of the lorry said that the house will be renovated after the concrete mixing lorry overturned

Next TV

Related Stories
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
Top Stories