ഫ്‌ളാറ്റിലെ കൊലപാതകം; കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം

ഫ്‌ളാറ്റിലെ കൊലപാതകം; കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം
Advertisement
Aug 18, 2022 08:24 AM | By Anjana Shaji

കൊച്ചി : കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. 

Advertisement

കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന അർഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി.

കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവർ ലോക്കേഷൻ. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും അർഷാദിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അർഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്.

കൊലപാതകം വിവരം പുറത്ത് വന്നതോടെ പ്രധാന പ്രതി അർഷാദ് കൊച്ചിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുന്നത്.

ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അശ്വന്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 5 ഗ്രാം എംഡി എം എ യും, ഒരു കിലോ കഞ്ചാവും കണ്ടെത്തി. രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ലഹരി മരുന്ന് ഇടപാടിനെ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

Murder in the flat; The police concluded that Arshad committed the murder alone

Next TV

Related Stories
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
 കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

Sep 26, 2022 04:19 PM

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്...

Read More >>
സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960 രൂപ

Sep 26, 2022 04:00 PM

സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960...

Read More >>
Top Stories