ഓണക്കിറ്റ്: ഗുണനിലവാരം ഉറപ്പാക്കാൻ സപ്ലൈകോയുടെ കർശന പരിശോധന

ഓണക്കിറ്റ്: ഗുണനിലവാരം ഉറപ്പാക്കാൻ സപ്ലൈകോയുടെ കർശന പരിശോധന
Aug 18, 2022 07:38 AM | By Kavya N

കൊച്ചി : ഓണക്കിറ്റിനായി സംസ്ഥാന സർക്കാർ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ.കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ പരിശോധനയാണ് ഇക്കുറി. ഉത്പന്നം നിർമ്മിക്കുന്ന യൂണിറ്റ് മുതൽ പാക്കിംഗ് കേന്ദ്രങ്ങളിൽ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്.

കഴിഞ്ഞ ഓണക്കിറ്റിൽ തലവേദനയായ ശർക്കരയെ ഇക്കുറി അടുപ്പിച്ചിട്ടില്ല. കേരള പപ്പടമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തിച്ച പപ്പടവും ഇക്കുറി കിറ്റിൽ നിന്ന് പുറത്ത്. കുറ്റമറ്റ രീതിയിൽ കിറ്റ് തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്.താരതമ്യേന കിറ്റിന്‍റെ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സമയം കിട്ടിയത് ഗുണം ചെയ്തു.

ടെണ്ടർ കിട്ടിയ കമ്പനികളുടെ നിർമ്മാണ യൂണിറ്റിലടക്കം ആദ്യമായി ഇക്കുറി സപ്ലൈക്കോ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 14 ഇനങ്ങളിൽ 4 ഉത്പന്നങ്ങൾ പൂർണമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. പഞ്ചസാര 8000 ടൺ എത്തിച്ചത് കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും.

ചെറുപയർ കൊണ്ടു വന്നതാകട്ടെ കർണാടകയിൽ നിന്നും രാജസ്ഥാനിൽ നിന്നും. ഇവിടങ്ങളിൽ നിന്ന് 4000ടൺ ചെറുപയർ ആണ് എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് 2000 ടൺ തുവരപരിപ്പും കിറ്റിലേക്കായി എത്തിച്ചു. ശർക്കര വരട്ടി കുടുംബശ്രീ യൂണിറ്റുകളാണ് ഒരുക്കിയത്.

ഉണക്കലരി 4000 ടൺ. തുത്തൂക്കുടിയിൽ നിന്നും ഗുജറാത്തിൽ നിന്നും 80ലക്ഷം പാക്കറ്റ് ഉപ്പ് പാക്കറ്റുകളും എത്തിച്ചു.ഉദ്യോഗസ്ഥ പരിശോധനയും ലാബിലെ രാസപരിശോധനയും സപ്ലൈക്കോ വിജിലൻസ് പരിശോധനയും പാക്കിംഗ് സെന്‍ററിൽ വരെ നടക്കുന്നു.

92 ലക്ഷം കാർഡ് ഉടമകൾ ഉണ്ടെങ്കിലും 87ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വർഷം റേഷൻ കടകളിൽ നിന്ന് കൈമാറിയത്. സർക്കാർ നൽകിയ 400 കോടി രൂപ ടെണ്ടർ കിട്ടിയ കമ്പനികൾക്ക് മുഴുവൻ ഉത്പന്നവും എത്തിച്ച ശേഷമാണ് സപ്ലൈക്കോ കൈമാറുന്നത്.

OnKit: Supplyco's rigorous testing to ensure quality

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories