പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി

പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി
Advertisement
Aug 17, 2022 11:19 PM | By Vyshnavy Rajan

കോഴിക്കോട് : പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി. ഇത്തരത്തില്‍ രണ്ട് പരാതികളാണ് പൊലീസിനു ലഭിച്ചത്.

Advertisement

ഇന്ന് സ്‌കൂള്‍ വിട്ട് വൈകീട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായി കായണ്ണ ചണ്ണങ്ങാടുമ്മല്‍ സാജിദാണ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയത്.

പേരാമ്പ്ര എ.യു.പി. സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന മകന്‍ കായണ്ണ ബസാറിന് അടുത്തുള്ള ചണ്ണങ്ങാടുമ്മല്‍ റോഡില്‍ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി നടന്നു പോകുമ്പോള്‍ വാന്‍ അടുത്ത് നിര്‍ത്തി വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കയറാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. കുട്ടി വേഗത്തില്‍ വീട്ടിലേക്ക് ഓടിപോവുകയായിരുന്നു. വാന്‍ ഇതോടെ തിരിച്ച് പോവുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉണ്ണിക്കുന്നുംചാല്‍ മരുതേരി റോഡിലും ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് നടന്നു പോകുമ്പോള്‍ വാതിലുകള്‍ തുറന്ന വാന്‍ അടുത്ത് നിര്‍ത്തിയതായി പരാതിയുണ്ടായിരുന്നു. മുച്ചിട്ടാപറമ്പത്ത് പ്രകാശന്റെ നാലാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി തുടര്‍ന്ന് ഓടി ബന്ധുവീട്ടിലേക്ക് എത്തുകയായിരുന്നു. വാന്‍ പെട്ടെന്ന് തിരിച്ച് പോവുകയും ചെയ്തു. പരാതിയെ പറ്റി വിശദമായി അന്വേഷണം തുടങ്ങിയതായി പേരാമ്പ്ര എസ്.ഐ. ഹബീബുള്ള പറഞ്ഞു.

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി

ടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി. തുർക്കിയിലെ ബിൻഗോളിൽ താമസിക്കുന്ന കുഞ്ഞാണ് പാമ്പിനെ കടിച്ചുകൊന്നത്. ഈ മാസം 10നായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ചുണ്ടിലാണ് പാമ്പ് കടിച്ചത്. എന്നാൽ തിരിച്ചുകടിച്ച രണ്ട് വയസുകാരി പാമ്പിനെ കൊല്ലുകയായിരുന്നു.

തുര്‍ക്കിയിലെ കാന്ദാര്‍ ഗ്രാമത്തിലാണ് അവളുടെ വീട്. ഒരു ദിവസം വീടിന്റെ പുറകിലുള്ള തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. പെട്ടന്നാണ് വീട്ടുകാര്‍ അവളുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുന്നത്.

അവളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ മാത്രമല്ല, അയല്‍ക്കാരും ഓടി വന്നു. അവര്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. കുഞ്ഞിന്റെ വായില്‍ ഒരു പാമ്പ്. പല്ലുകള്‍ കൊണ്ട് അതിനെ കടിച്ച് പിടിച്ചിരിക്കയായിരുന്നു അവള്‍.

ഏകദേശം ഇരുപത് ഇഞ്ചു നീളമുണ്ട് അതിനെന്ന് അയല്‍ക്കാര്‍ പറയുന്നു. വായില്‍ നിന്ന് പാമ്പിനെ നീക്കം ചെയ്തു നോക്കുമ്പോള്‍, അവളുടെ ചുണ്ടില്‍ പാമ്പ് കൊത്തിയ പാടും അവര്‍ കണ്ടു. തുടര്‍ന്ന് അയല്‍വാസികള്‍ പാമ്പിനെ അവിടെ ഇട്ട് തല്ലി കൊല്ലുകയായിരുന്നു.

പിന്നാലെ കുഞ്ഞിനെ അടുത്തുള്ള ബിംഗോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ അവള്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കി. തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു. ഇപ്പോള്‍ അവള്‍ സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അപകടകാരിയായ ഒരു അതിഥിയാണ് തന്റെ മുന്നില്‍ എത്തിയതെന്ന് അറിയാനുള്ള വിവരം ഒന്നും അവള്‍ക്കായിട്ടില്ല. പാമ്പിനെ കണ്ടപ്പോള്‍ കൗതുകം തോന്നി കൈയില്‍ എടുത്തിരിക്കാം. അതിനെ എടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴായിരിക്കാം ചുണ്ടില്‍ കൊത്ത് കിട്ടിയത്.

വേദന കൊണ്ട് അരിശം വന്ന അവള്‍ തിരിച്ച് അതിനെയും കടിച്ചു. എന്തായാലും ജീവന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വാസത്തിലാണ് അവളുടെ അച്ഛന്‍ മെഹ്മെത് എര്‍കാന്‍.

സംഭവം നടക്കുമ്പോള്‍ അദ്ദേഹം ജോലിയ്ക്ക് പോയിരിക്കയായിരുന്നു. ദൈവം കാത്തു എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്.
Complaint that there was an attempt to kidnap school students in Perampra

Next TV

Related Stories
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
 കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

Sep 26, 2022 04:19 PM

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്...

Read More >>
സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960 രൂപ

Sep 26, 2022 04:00 PM

സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960...

Read More >>
Top Stories