കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി
Advertisement
Aug 17, 2022 11:00 PM | By Vyshnavy Rajan

ടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി. തുർക്കിയിലെ ബിൻഗോളിൽ താമസിക്കുന്ന കുഞ്ഞാണ് പാമ്പിനെ കടിച്ചുകൊന്നത്. ഈ മാസം 10നായിരുന്നു സംഭവം.

Advertisement

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ചുണ്ടിലാണ് പാമ്പ് കടിച്ചത്. എന്നാൽ തിരിച്ചുകടിച്ച രണ്ട് വയസുകാരി പാമ്പിനെ കൊല്ലുകയായിരുന്നു.

തുര്‍ക്കിയിലെ കാന്ദാര്‍ ഗ്രാമത്തിലാണ് അവളുടെ വീട്. ഒരു ദിവസം വീടിന്റെ പുറകിലുള്ള തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. പെട്ടന്നാണ് വീട്ടുകാര്‍ അവളുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുന്നത്.

അവളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ മാത്രമല്ല, അയല്‍ക്കാരും ഓടി വന്നു. അവര്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. കുഞ്ഞിന്റെ വായില്‍ ഒരു പാമ്പ്. പല്ലുകള്‍ കൊണ്ട് അതിനെ കടിച്ച് പിടിച്ചിരിക്കയായിരുന്നു അവള്‍.

ഏകദേശം ഇരുപത് ഇഞ്ചു നീളമുണ്ട് അതിനെന്ന് അയല്‍ക്കാര്‍ പറയുന്നു. വായില്‍ നിന്ന് പാമ്പിനെ നീക്കം ചെയ്തു നോക്കുമ്പോള്‍, അവളുടെ ചുണ്ടില്‍ പാമ്പ് കൊത്തിയ പാടും അവര്‍ കണ്ടു. തുടര്‍ന്ന് അയല്‍വാസികള്‍ പാമ്പിനെ അവിടെ ഇട്ട് തല്ലി കൊല്ലുകയായിരുന്നു.

പിന്നാലെ കുഞ്ഞിനെ അടുത്തുള്ള ബിംഗോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ അവള്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കി. തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു. ഇപ്പോള്‍ അവള്‍ സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അപകടകാരിയായ ഒരു അതിഥിയാണ് തന്റെ മുന്നില്‍ എത്തിയതെന്ന് അറിയാനുള്ള വിവരം ഒന്നും അവള്‍ക്കായിട്ടില്ല. പാമ്പിനെ കണ്ടപ്പോള്‍ കൗതുകം തോന്നി കൈയില്‍ എടുത്തിരിക്കാം. അതിനെ എടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴായിരിക്കാം ചുണ്ടില്‍ കൊത്ത് കിട്ടിയത്.

വേദന കൊണ്ട് അരിശം വന്ന അവള്‍ തിരിച്ച് അതിനെയും കടിച്ചു. എന്തായാലും ജീവന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വാസത്തിലാണ് അവളുടെ അച്ഛന്‍ മെഹ്മെത് എര്‍കാന്‍.

സംഭവം നടക്കുമ്പോള്‍ അദ്ദേഹം ജോലിയ്ക്ക് പോയിരിക്കയായിരുന്നു. ദൈവം കാത്തു എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്.


A two-year-old girl bitten a snake and killed it

Next TV

Related Stories
ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തം; കൊല്ലപ്പെട്ട സഹോദരന്റെ സംസ്കാരച്ചടങ്ങിൽ മുടി മുറിച്ച് പ്രതിഷേധിച്ച് യുവതി

Sep 26, 2022 12:11 PM

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തം; കൊല്ലപ്പെട്ട സഹോദരന്റെ സംസ്കാരച്ചടങ്ങിൽ മുടി മുറിച്ച് പ്രതിഷേധിച്ച് യുവതി

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തം; കൊല്ലപ്പെട്ട സഹോദരന്റെ സംസ്കാരച്ചടങ്ങിൽ മുടി മുറിച്ച് പ്രതിഷേധിച്ച്...

Read More >>
മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് മൃ​ഗാവകാശ സംഘടന

Sep 25, 2022 04:17 PM

മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് മൃ​ഗാവകാശ സംഘടന

മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് മൃ​ഗാവകാശ...

Read More >>
കാബൂളിലെ പള്ളിയിൽ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

Sep 23, 2022 07:48 PM

കാബൂളിലെ പള്ളിയിൽ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

കാബൂളിലെ പള്ളിയിൽ സ്‌ഫോടനം; നാല് പേര്‍...

Read More >>
ടിക്ടോക്കും  പബ്ജിയും ആഴ്ചകള്‍ക്കുള്ളില്‍ നിരോധിക്കുമെന്ന് താലിബാന്‍

Sep 22, 2022 11:51 AM

ടിക്ടോക്കും പബ്ജിയും ആഴ്ചകള്‍ക്കുള്ളില്‍ നിരോധിക്കുമെന്ന് താലിബാന്‍

ടിക്ടോക്കും പബ്ജിയും ആഴ്ചകള്‍ക്കുള്ളില്‍ നിരോധിക്കുമെന്ന്...

Read More >>
വാതിൽ തുറന്ന് കൊടുത്തതിന് 'നന്ദി' പറയാത്തതിലെ ത‍ര്‍ക്കം, 37 കാരനെ കുത്തിക്കൊന്നു

Sep 22, 2022 08:30 AM

വാതിൽ തുറന്ന് കൊടുത്തതിന് 'നന്ദി' പറയാത്തതിലെ ത‍ര്‍ക്കം, 37 കാരനെ കുത്തിക്കൊന്നു

അമേരിക്കയിലെ ബ്രൂക്ക്ലിനിൽ നടന്ന വാക്കുതർക്കത്തിൽ 37 കാരനെ...

Read More >>
എലിസബത്ത് രാജ്ഞി മരിച്ചില്ലയെന്ന് വാദം; പറഞ്ഞയാൾ അറസ്റ്റിൽ

Sep 21, 2022 11:42 AM

എലിസബത്ത് രാജ്ഞി മരിച്ചില്ലയെന്ന് വാദം; പറഞ്ഞയാൾ അറസ്റ്റിൽ

എലിസബത്ത് രാജ്ഞി മരിച്ചില്ലയെന്ന് വാദം; പറഞ്ഞയാൾ അറസ്റ്റിൽ...

Read More >>
Top Stories