നമുക്ക് രാജ്യത്തിന് വേണ്ടി കളിക്കാം - അബ്ദുള്ള അബൂബക്കർ

നമുക്ക് രാജ്യത്തിന് വേണ്ടി കളിക്കാം - അബ്ദുള്ള അബൂബക്കർ
Advertisement
Aug 17, 2022 10:38 PM | By Vyshnavy Rajan

കോഴിക്കോട് : "എൻ്റെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസ് മെഡലും പിന്നെ ഒളിമ്പിക്സ്സുമാണ്, സ്പോട്സിൽ താല്പര്യം കാണിക്കുന്ന കുട്ടികളെ നിരുൽസാഹപ്പെടുത്തരുത്,നമുക്ക് രാജ്യത്തിന് വേണ്ടി കളിക്കാമെന്നും അബ്ദുള്ള അബൂബക്കർ വിദ്യാർത്ഥികളോടായി പറഞ്ഞു.

Advertisement

കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടി ചരിത്രനേട്ടം കൈവരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കായിക താരം അബ്ദുല്ല അബൂബക്കറിന് ജന്മനാടിൻ്റെ ഉജ്ജ്വല വരവേൽപ്പിന് നന്ദി പറഞ്ഞ് ജാതിയേരിയിൽ സംസാരിക്കുകയായിരുന്നു അബ്ദുള്ള.


ജന്മനാട്ടിൽ നൽകിയ സ്വീകരണ സമ്മേളനം ഇ കെ വിജയൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. വടകര തഹസിൽദാർ പ്രസീൽ, ബി എസ് എഫ് കമെൻ്റൻ്റ് പ്രകാർ ത്രിവേദി, കെ.പി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ.പി മുഹമ്മദ്, തുടങ്ങി നിരവധി പേർ ഉപഹാരങ്ങൾ നൽകി.

ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാദാപുരം കക്കംവെള്ളിയിൽ എത്തിയ അബ്ദുല്ല അബൂബക്കറിനെയും കോച്ച് ഹരികൃഷ്ണനെയും ഇ കെ വിജയൻ എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു.

ഉപ്പ അബൂബക്കറും ഉമ്മ സാറയും അബ്ദുള്ളയ്‌ക്കൊപ്പം തുറന്ന വാഹനത്തിൽ കൂടെ ഉണ്ടായിരുന്നു. ബേന്റ് മേളങ്ങളുടെയും ഘോഷയാത്രയോടെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും യുവ കായിക താരത്തെ നാട് വരവേറ്റു. നാദാപുരം ടൗണിൽ, ഗവ. യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്ത് അംഗങ്ങളും, വ്യാപാരികളും പുഷ്പ്പങ്ങൾ വിതറി സ്വീകരിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഹാരാർപ്പണം നടത്തി. തൂണേരി പഞ്ചായത്ത് അതിർത്തിയിൽ പേരോട് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന ഹാരാർപ്പണം നടത്തി. പാറക്കടവ് വൻ ജനാവലിയാണ് സ്വീകരണത്തിനെത്തിയത്.

ചെക്യാട് വളയത്തും ജനസാഗരമായി. വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് മാലയിട്ട് സ്വീകരിച്ചു. ജാതിയേരിയിൽ നാടാകെ ഒഴുകിയെത്തി അവിസ്മരണീയ സ്വീകരണമാണ് ഒരുക്കിയത്. ജാതിയേരി മിനി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സ്വീകരണ സമ്മേളനം ഇകെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. ബി എസ് എഫ് കമാൻഡൻ്റ് പ്രകാർ ത്രിവേദി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, സി വി എം നജ്മ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, താഹസിൽദാർ പ്രസീൽ, എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

Let's play for the country - Abdullah Abu Bakr

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories