കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ്
Oct 20, 2021 06:03 PM | By Vyshnavy Rajan

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 27,084 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1085, കൊല്ലം 470, പത്തനംതിട്ട 418, ആലപ്പുഴ 660, കോട്ടയം 858, ഇടുക്കി 806, എറണാകുളം 593, തൃശൂര്‍ 1137, പാലക്കാട് 662, മലപ്പുറം 631, കോഴിക്കോട് 433, വയനാട് 309, കണ്ണൂര്‍ 313, കാസര്‍ഗോഡ് 217 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 82,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,69,373 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്.

ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,80,038 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 707 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 82,738 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

In Kerala today, there are 11,150 covids

Next TV

Related Stories
#Complaint |സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

Apr 18, 2024 05:56 AM

#Complaint |സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍...

Read More >>
#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

Apr 17, 2024 10:51 PM

#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക്...

Read More >>
#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

Apr 17, 2024 10:37 PM

#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

ഒരു ലിറ്റര്‍ പെട്രോളിന് പൈസ കൊടുക്കുന്നവര്‍ 40 രൂപയും നല്‍കുന്നത് നികുതിയാണ്....

Read More >>
#arrest | മദ്യവും ചെമ്മീനും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍

Apr 17, 2024 10:07 PM

#arrest | മദ്യവും ചെമ്മീനും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍

ജയില്‍ വളപ്പിന് വെളിയില്‍നിന്ന് കോമ്പൗണ്ട് വാളിന് മുകളില്‍ക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു....

Read More >>
#arrest | ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ്

Apr 17, 2024 10:00 PM

#arrest | ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ്

യുവതി ഈ വിവരം വീട്ടിൽ അറിയിക്കുകയും തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയും...

Read More >>
#chennithala |ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

Apr 17, 2024 09:54 PM

#chennithala |ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

ചുറ്റുമുള്ളവരുടെ ബഹളം കാരണം ഫോണ്‍ സംഭാഷണം ബുദ്ധിമുട്ടിലായി....

Read More >>
Top Stories