പിറന്നാൾ പാർട്ടിക്ക് ശേഷം 19 കാരിയെ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു

പിറന്നാൾ പാർട്ടിക്ക് ശേഷം 19 കാരിയെ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു
Advertisement
Aug 17, 2022 06:23 AM | By Anjana Shaji

ഗാസിയാബാദ് : ഗാസിയാബാദ് ജില്ലയിലെ മോദി നഗർ പട്ടണത്തിൽ പിറന്നാൾ പാർട്ടിക്ക് ശേഷം 19 കാരിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തതായി പൊലീസ്.

Advertisement

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സ്ത്രീ ഞായറാഴ്ച പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ അവർക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു.

പിന്നീട് ഒരാൾ അവളെ മുറിയിലേക്ക് കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവർ മാറിമാറി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

അൽപ്പം ബോധം തിരിച്ച് കിട്ടിയതോടെ പെൺകുട്ടി അവരെ എതിര്‍ക്കാൻ ആരംഭിച്ചു. ഇതോടെ പ്രതികൾ അവളെ ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ മർദ്ദിച്ചു. തുടർന്ന് ഇവർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച്ച പെൺകുട്ടി പിതാവിനൊപ്പം മോദി നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കേസ് ഫയൽ ചെയ്തു.

പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. ശേഖർ, കൃഷ്ണ, അർജുൻ എന്നീ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) ഇരാജ് രാജ പിടിഐയോട് പറഞ്ഞു.

A 19-year-old girl was gang-raped by youths after her birthday party

Next TV

Related Stories
എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Oct 6, 2022 08:15 PM

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ...

Read More >>
പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

Oct 6, 2022 01:35 PM

പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ...

Read More >>
പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ് പിടിയില്‍

Oct 5, 2022 08:26 PM

പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ് പിടിയില്‍

പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ്...

Read More >>
ആർഎസ്എസ് വേദിയിൽ ഒരു സ്ത്രീ ആദ്യമായി മുഖ്യാതിഥിയായി

Oct 5, 2022 03:28 PM

ആർഎസ്എസ് വേദിയിൽ ഒരു സ്ത്രീ ആദ്യമായി മുഖ്യാതിഥിയായി

ആർഎസ്എസ് വേദിയിൽ ഒരു സ്ത്രീ ആദ്യമായി...

Read More >>
രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ല, ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം - മോഹന്‍ ഭാഗവത്

Oct 5, 2022 03:24 PM

രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ല, ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം - മോഹന്‍ ഭാഗവത്

രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ല, ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം - മോഹന്‍...

Read More >>
അരുണാചലിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് പൈലറ്റ് മരിച്ചു

Oct 5, 2022 03:16 PM

അരുണാചലിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് പൈലറ്റ് മരിച്ചു

അരുണാചലിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് പൈലറ്റ്...

Read More >>
Top Stories