ഇടുക്കി : കട്ടപ്പനക്കു സമീപം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ വീട് ഭാഗീകമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല.

കാലാച്ചിറ ഷാജിയുടെ വീട്ടിൽ പുതിയതായി എത്തിച്ച ഇൻന്റൈൻ കമ്പനയുടെ സിലിണ്ടർ ഘടിപ്പിച്ച് സ്‌റ്റൗ കത്തിക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീപടർന്നത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി.
തീ അണയ്ക്കുവാൻ വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴാണ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും മേൽക്കൂരയും പൂർണ്ണമായി തകർന്നു. വീട്ടുടമസ്ഥനും തീ കെടുത്താൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സിലിണ്ടറിൻറെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
The cooking gas cylinder exploded; The house was partially destroyed in the accident