വെജിറ്റേറിയൻ മാത്രം കഴിക്കുന്നവരാണോ? എങ്കിലറിയേണ്ടത്...

വെജിറ്റേറിയൻ മാത്രം കഴിക്കുന്നവരാണോ? എങ്കിലറിയേണ്ടത്...
Aug 16, 2022 09:03 AM | By Kavya N

ഡയറ്റ് അഥവാ ഭക്ഷണം എന്നത് വ്യക്തികളുടെ താല്‍പര്യമാണ്. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നുതുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ തെരഞ്ഞെടുപ്പും പരിപൂര്‍ണമായി വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ നമുക്ക് അതിജീവനത്തിന് വേണ്ട അവശ്യം ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം അത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കാം.

അസുഖങ്ങള്‍ വരാനും ജീവൻ തന്നെ അപകടത്തിലാകാനുമെല്ലാം ഡയറ്റിലെ പോരായ്മകള്‍ കാരണമാകാറുണ്ട്. പ്രായം- ലിംഗവ്യത്യാസം, കായികമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യാവസ്ഥ, ശാരീരിക സവിശേഷത, അസുഖങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് യഥാര്‍ത്ഥത്തില്‍ നാം കഴിക്കാനുള്ള ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്. എന്തായാലും ഇക്കാര്യങ്ങളുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണിനി പങ്കുവയ്ക്കുന്നത്.

വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്ന സ്ത്രീകള്‍ നേരിട്ടേക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണ് പഠനം സൂചിപ്പിക്കുന്നത്. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ബിഎംസി മെഡിസിനി'ലാണ് പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ദീര്‍ഘകാലമായി വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്ന സ്ത്രീകളില്‍ ഇടുപ്പെല്ല് പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

മത്സ്യ-മാംസാദികള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് വെജിറ്റേറിയൻ ഡയറ്റില്‍ പോകുന്ന സ്ത്രീകളില്‍ 33 ശതമാനം അധികസാധ്യതയാണ് ഇടുപ്പെല്ല് പൊട്ടുന്നതിന് കാണുന്നതത്രേ. ഇരുപത് വര്‍ഷത്തോളം നീണ്ട പഠനമായിരുന്നു ഇത്. ഈ കാലയളവിനുള്ളില്‍ വെജിറ്റേറിയൻ -യറ്റ്- നോണ്‍ വെജിറ്റേറിയൻ ഡയറ്റ് എന്നിവ പാലിക്കുന്ന രണ്ട് വിഭാഗത്തെയും വെവ്വേറെ എടുത്താണ് പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയതത്രേ.

'വെജിറ്റേറിയൻ ഡയറ്റ് മോശമാണെന്നോ അത് ഉപേക്ഷിക്കണമെന്നോ അല്ല പഠനം പറയുന്നത്. മറിച്ച് ഇക്കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നതാണ് ഓര്‍മ്മിപ്പിക്കുന്നത്. എല്ലിനെ ബലപ്പെടുത്താൻ സഹായിക്കുന്ന തരം ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം. ബാലൻസ്ഡ് ആയി തന്നെയല്ലേ ഭക്ഷണം കഴിക്കുന്നത് എന്ന് പരിശോധിക്കാം. ഇത്തരത്തിലുള്ള കരുതലുകള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് ഞങ്ങളുടെ പഠനം...'- പഠനത്തിന് നേതൃത്വം നല്‍കിയ ജയിംസ് വെബ്സ്റ്റെര്‍ പറയുന്നു.

Only vegetarians? So what you need to know is...

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories