പശുവിന് പാല്‍ കൂടണോ..? ചോക്ലേറ്റ് കൊടുത്താല്‍ മതിയെന്ന്‍ പുതിയ പഠനം

പശുവിന് പാല്‍ കൂടണോ..? ചോക്ലേറ്റ് കൊടുത്താല്‍ മതിയെന്ന്‍ പുതിയ പഠനം
Oct 20, 2021 02:56 PM | By Vyshnavy Rajan

മധ്യപ്രദേശ് : പശുവിന് പാല്‍ കൂടണോ..? പശുവിന് പാല്‍ കൂടാന്‍ ചോക്ലേറ്റ്  കൊടുത്താല്‍ മതി എന്നാണ് പുതിയൊരു പഠനം പറയുന്നത്. ഇങ്ങനെ ചോക്ലേറ്റ് നല്‍കുന്നത് പശുക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശിലെ വെറ്ററിനറി സര്‍വകലാശാലയാണ്.

ചോക്ലേറ്റ് നല്‍കുന്നതിലൂടെ പശുക്കളില്‍ പാലുത്പാദനവും പ്രത്യുല്‍പാദനവും വര്‍ധിക്കുമെന്നും സര്‍വകലാശാല ​ഗവേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. മധ്യപ്രദേശിലെ ജപല്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാനാജി ദേശ്‍മുഖ് വെറ്ററിനറി സര്‍വകലാശാല പറയുന്നത് പുല്ല് മാത്രമല്ല പശുക്കള്‍ക്ക് ചോക്ലേറ്റും നല്‍കാം എന്നാണ്.

അതിനായി പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റാണ് പശുക്കള്‍ക്ക് നല്‍കേണ്ടത് എന്ന് സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയ എസ്.പി തിവാരി പറയുന്നു. അതിനായി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം കര്‍ഷകര്‍ക്ക് അത്തരം ചോക്ലേറ്റുകള്‍ വിതരണം ചെയ്യുമെന്നും ഇങ്ങനെയുള്ള ചോക്ലേറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് കര്‍ഷകരെ പഠിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

മാത്രവുമല്ല, ഇത്തരം ചോക്ലേറ്റ് നിർമ്മിക്കാനുള്ള സ്റ്റാർട്ടപ്പിനെ കുറിച്ചും ചിന്തിക്കുന്നുണ്ട് എന്നും സർവകലാശാല വ്യക്തമാക്കുന്നു. ഈ ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നത് കാലിത്തീറ്റയുണ്ടാക്കാൻ സാധാരണയായി ഉപയോഗിച്ചു വരുന്ന ശര്‍ക്കര, ഉപ്പ്, ചുണ്ണാമ്പ് ഇവയെല്ലാം ചേര്‍ത്ത് തന്നെയാണ്. 500 ഗ്രാം വരുന്ന ഒരു ചോക്ലേറ്റിന് വില 25 രൂപയാണ്. രണ്ടുമാസത്തെ ഗവേഷണത്തിലാണ് വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ചോക്ലേറ്റ് സര്‍വകലാശാല നിര്‍മ്മിച്ചത്.

Does a cow need milk? New study shows that giving chocolate is enough

Next TV

Related Stories
#NehaHiremathmurder | നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്

Apr 20, 2024 04:42 PM

#NehaHiremathmurder | നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്

എന്നാൽ വിഷയത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പെൺകുട്ടിയുടെ പിതാവും കുറ്റകൃത്യത്തെ ‘ലവ് ജിഹാദ്’ എന്ന്...

Read More >>
#childdeath | ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 20, 2024 02:19 PM

#childdeath | ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കൾ...

Read More >>
#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

Apr 20, 2024 11:15 AM

#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

അഞ്ച് സ്കൂബ ഡൈവർമാർ സ്ഥലത്തുണ്ട്. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം...

Read More >>
#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

Apr 20, 2024 09:59 AM

#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

നി​ർ​ത്താ​തെ പോ​യ കാ​റും ഡ്രൈ​വ​ർ അ​ർ​ഷാ​ദി​നേ​യും പി​ന്നീ​ട് നാ​ട്ടു​കാ​ർ ചി​ക്കി​ളി​ഹോ​ള​യി​ൽ​നി​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ന്...

Read More >>
#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

Apr 20, 2024 08:09 AM

#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യും സ​ലൂ​ൺ ഉ​ട​മ​യു​മാ​യ ന​ര​സിം​ഹ അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ്...

Read More >>
#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

Apr 20, 2024 07:02 AM

#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

വിവരമറിഞ്ഞ് അവിടെയെത്തിച്ചേര്‍ന്ന ലക്ഷ്മി അടിയന്തരശസ്ത്രക്രിയ നടത്തി അമ്മയേയും കുഞ്ഞിനേയും...

Read More >>
Top Stories