Featured

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം

Kerala |
Oct 20, 2021 02:44 PM

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ മാറ്റി.

നേരത്തെ കാസർഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളിൽ ആയിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. അതേസമയം കേരളത്തിൽ തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്.

കിഴക്കൻ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാൽ 9 ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചതോടെ സംസ്ഥാനത്ത് ആശങ്ക കൂടിയാണ് ഒഴിയുന്നത്.ന്യൂനമർദം ദുർബലമാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പകരം നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ഇന്ന് മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് മുതൽ 23 വരെയുളള പരീക്ഷകളും, കണ്ണൂർ സർവകലാശാല ഇന്ന് മുതൽ 22 വരെയുളള പരീക്ഷകളും മാറ്റി.

Another change in rain warnings in the state

Next TV

Top Stories