അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും; വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും; വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
Aug 15, 2022 01:13 PM | By Vyshnavy Rajan

തൃശൂര്‍ : ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്.

വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്. വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്.

ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തില്‍ പുഴു നുരയ്ക്കുന്നത് കണ്ടതോടെ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. കുട്ടികള്‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാകുന്നതിന് കാരണം ഈ വെള്ളമാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംഭവത്തില്‍ ഗുരുതര വീഴ്ച അങ്കണവാടി ജീവനക്കാര്‍ക്കുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പഴയന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ച സംഭവം; കാരണം ഞെട്ടിക്കുന്നത്


കോഴിക്കോട് : കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ച സംഭവത്തിന്റെ കാരണം ഞെട്ടിക്കുന്നത് . കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ദേവിക്കു ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു വൈദ്യരുടെ അടുത്തു പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു.

രാത്രി വൈകിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

നാട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നരയോടെ ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത് കുമാർ അവിവാഹിതനാണ്


Worms and dead mice in Anganwadi drinking water; When I checked the water tank, I saw a shocking sight

Next TV

Related Stories
#ShafiParambil |രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് ആത്മവിശ്വാസം ഇരട്ടിച്ചു - ഷാഫി പറമ്പില്‍

Apr 24, 2024 04:33 PM

#ShafiParambil |രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് ആത്മവിശ്വാസം ഇരട്ടിച്ചു - ഷാഫി പറമ്പില്‍

രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായിയിലാണ് ....

Read More >>
#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

Apr 24, 2024 04:33 PM

#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

മലപ്പുറം കുന്നുമ്മലിലാണ് പൊലീസും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തമ്മിൽ...

Read More >>
#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ -  രമേശ് ചെന്നിത്തല

Apr 24, 2024 04:27 PM

#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ - രമേശ് ചെന്നിത്തല

ഭരണഘ‍‌ടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസം​ഗം തുടരുകയാണ്....

Read More >>
#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

Apr 24, 2024 04:13 PM

#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും...

Read More >>
#keralapolice | 'അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല'; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌

Apr 24, 2024 04:01 PM

#keralapolice | 'അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല'; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും...

Read More >>
#monkey  | ഫോണുകൾ അടിച്ച് മാറ്റും, ആശുപത്രി പരിസരത്ത് കൂളായി കുരങ്ങൻ വിലസിയത് 3 മാസം, ഒടുവിൽ വലയിലായി

Apr 24, 2024 04:01 PM

#monkey | ഫോണുകൾ അടിച്ച് മാറ്റും, ആശുപത്രി പരിസരത്ത് കൂളായി കുരങ്ങൻ വിലസിയത് 3 മാസം, ഒടുവിൽ വലയിലായി

രോഗികളുടെയും ജീവനക്കാരുടെയും ശല്യമായി മാറിയ കുരങ്ങനെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് വലയിട്ട്...

Read More >>
Top Stories