ടി.പത്മനാഭന്റെ അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്

ടി.പത്മനാഭന്റെ അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്
Aug 15, 2022 12:32 PM | By Vyshnavy Rajan

വയനാട് : സാഹിത്യകാരൻ ടി.പത്മനാഭന്റെ അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് ലൂസി കളപ്പുര പറഞ്ഞു.

വിവാദ പാരാമർശത്തിൽ ടി.പത്മനാഭൻ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണം. രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല എന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.

കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ടി.പത്മനാഭന്റെ വിവാദ പ്രസ്താവന. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപന ഉള്ളത് എന്നായിരുന്നു പരാമർശം.

'അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്.

ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്. അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്'.

സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റ‌ർ എന്ന പേര് കൂടി ഒപ്പം ചേർത്താൽ വിൽപന ഒന്ന് കൂടി കൂടും. ഇനി ഒബ്‍സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണമെന്നും ടി.പത്മനാഭൻ പറഞ്ഞു.

അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നും പത്മനാഭന്‍ പറഞ്ഞു. കോഴിക്കോട്ടെ പുസ്തക പ്രകാശൻ ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരമാർശം.

Sister Lucy Kalappura against T. Padmanabhan's obscene literary remarks

Next TV

Related Stories
#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

Apr 18, 2024 06:02 PM

#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. വടകരയില്‍നിന്ന് ബാബു വെടിമരുന്ന് എത്തിച്ച് നല്‍കിയെന്നാണ്...

Read More >>
#PinarayiVijayan | പ്രളയബാധിതർക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Apr 18, 2024 05:53 PM

#PinarayiVijayan | പ്രളയബാധിതർക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം...

Read More >>
#brutallybeaten | തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

Apr 18, 2024 05:45 PM

#brutallybeaten | തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ...

Read More >>
 #HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

Apr 18, 2024 05:40 PM

#HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

വീടിന്റെ ഉൾവശങ്ങളിൽ ഉൾപ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളൽ കൂടി വരുന്നതായി വീട്ടുകാർ...

Read More >>
#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

Apr 18, 2024 05:10 PM

#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ...

Read More >>
#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന്  എംഡിഎംഎയും കഞ്ചാവും പിടികൂടി

Apr 18, 2024 04:47 PM

#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ്...

Read More >>
Top Stories