ഷാജഹാൻ വധക്കേസ്; കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം

ഷാജഹാൻ വധക്കേസ്; കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം
Advertisement
Aug 15, 2022 12:06 PM | By Vyshnavy Rajan

പാലക്കാട് : സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട് കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം.

Advertisement

കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർ എസ് എസാണ് ഇവർക്ക് സഹായം നൽകി വന്നത്.

പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ചോദിച്ചു.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു.

ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു.

കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികൾ പിടിയിലായാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

ShaJahan Assassination Case; CPM says the killers are no longer party workers

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories