ഷാജഹാന്റെ കൊലപാതകം; രാഷ്ട്രീയ വൈര്യമാണോ കൊലയ്ക്ക് പിന്നിലെന്ന് ഇപ്പോൾ പറയാനാവില്ല - എസ് പി

ഷാജഹാന്റെ കൊലപാതകം; രാഷ്ട്രീയ വൈര്യമാണോ കൊലയ്ക്ക് പിന്നിലെന്ന് ഇപ്പോൾ പറയാനാവില്ല - എസ് പി
Aug 15, 2022 11:45 AM | By Vyshnavy Rajan

പാലക്കാട് : സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്.

കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തിൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പ്രതികൾ പിടിയിലാകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്.

Assassination of Shah Jahan; It is not possible to say whether political enmity is behind the murder - SP

Next TV

Related Stories
#ShafiParambil |രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് ആത്മവിശ്വാസം ഇരട്ടിച്ചു - ഷാഫി പറമ്പില്‍

Apr 24, 2024 04:33 PM

#ShafiParambil |രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് ആത്മവിശ്വാസം ഇരട്ടിച്ചു - ഷാഫി പറമ്പില്‍

രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായിയിലാണ് ....

Read More >>
#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

Apr 24, 2024 04:33 PM

#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

മലപ്പുറം കുന്നുമ്മലിലാണ് പൊലീസും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തമ്മിൽ...

Read More >>
#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ -  രമേശ് ചെന്നിത്തല

Apr 24, 2024 04:27 PM

#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ - രമേശ് ചെന്നിത്തല

ഭരണഘ‍‌ടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസം​ഗം തുടരുകയാണ്....

Read More >>
#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

Apr 24, 2024 04:13 PM

#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും...

Read More >>
#keralapolice | 'അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല'; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌

Apr 24, 2024 04:01 PM

#keralapolice | 'അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല'; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും...

Read More >>
#monkey  | ഫോണുകൾ അടിച്ച് മാറ്റും, ആശുപത്രി പരിസരത്ത് കൂളായി കുരങ്ങൻ വിലസിയത് 3 മാസം, ഒടുവിൽ വലയിലായി

Apr 24, 2024 04:01 PM

#monkey | ഫോണുകൾ അടിച്ച് മാറ്റും, ആശുപത്രി പരിസരത്ത് കൂളായി കുരങ്ങൻ വിലസിയത് 3 മാസം, ഒടുവിൽ വലയിലായി

രോഗികളുടെയും ജീവനക്കാരുടെയും ശല്യമായി മാറിയ കുരങ്ങനെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് വലയിട്ട്...

Read More >>
Top Stories