ഹര്‍ ഘര്‍ തിരംഗ; പതാക വിൽപ്പന കുതിച്ചുയര്‍ന്നു; കേന്ദ്രത്തെ പ്രശംസിച്ച് വ്യാപാരികൾ

ഹര്‍ ഘര്‍ തിരംഗ; പതാക വിൽപ്പന കുതിച്ചുയര്‍ന്നു; കേന്ദ്രത്തെ പ്രശംസിച്ച് വ്യാപാരികൾ
Aug 15, 2022 09:13 AM | By Kavya N

ദില്ലി: കേന്ദ്രസർക്കാർ 'ഹർ ഘർ തിരംഗ' ക്യാംപയിൻ ആരംഭിച്ചതോടെ രാജ്യത്തെങ്ങും ദേശീയ പതാക വിൽപ്പയിൽ കൊണ്ടുവന്നത് വലിയ വര്‍ദ്ധനവാണ്. പലയിടത്തും പതാകകൾ കിട്ടാനില്ല. ദേശീയ പതാക തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യവസായികളും കച്ചവടക്കാരും കേന്ദ്രസർക്കാരിന്റെ പതാക ക്യാംപയിനെ പ്രശംസിച്ച് രം​ഗത്തെത്തി.

കമ്പനികൾക്ക് അവരുടെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട്, ഹർ ​ഗർ തിരം​ഗ ക്യാംപയിനിനായി ചെലവഴിക്കാൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെയും പതാക നിർമ്മാതാക്കൾ പ്രശംസിച്ചു. "ഈ വർഷം ദേശീയ പതാകയ്ക്ക് അഭൂതപൂർവമായ ഡിമാൻഡാണ് ഉണ്ടായത്. കഴിഞ്ഞ 16 വർഷത്തെ എന്റെ ബിസിനസ്സിൽ ഇത്തരമൊരു ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല.

ഞങ്ങളോട് ഇപ്പോഴും പതാകയുണ്ടോ എന്ന അന്വേഷണങ്ങൾ ലഭിക്കുന്നു, പക്ഷേ അവസാന നിമിഷത്തിൽ അവയിൽ ചിലത് ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു. 10 ലക്ഷത്തോളം ദേശീയ പതാക ഇതുവരെ വിതരണം ചെയ്തു. ഹർ ഘർ ത്രിംഗ ക്യാംപയിനിലൂടെ പതാക വിൽപ്പന വർധിച്ചു" മുംബൈ ആസ്ഥാനമായുള്ള ദി ഫ്ലാഗ് കമ്പനിയുടെ സഹസ്ഥാപകൻ ദൽവീർ സിംഗ് നാഗി പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഡെലിവർ ചെയ്ത ഓർഡറുകളെ അപേക്ഷിച്ച്, ഇത്തവണ ദേശീയ പതാകയുടെ ആവശ്യം പലമടങ്ങ് വർദ്ധിച്ചു. കൂടാതെ പതാക നിർമ്മാണത്തിനായി തൊഴിലാളികൾ രാവും പകലും പ്രവർത്തിക്കുന്നുകയാണെന്നും പശ്ചിമ ബംഗാളിലെ ഒരു പതാക നിർമ്മാതാവ് പറഞ്ഞു. കൊവിഡ് 19 ന് ശേഷം തകർന്ന വിപണിക്ക് വലിയ ഉണർവ്വാണ് ലഭിച്ചതെന്നും ഹർ ഘർ തി​രം​ഗ ക്യാംപയിൻ അനു​ഗ്രഹമാണെന്നും കൊൽക്കത്തയിലെ ബുറാബസാറിലെ പതാക വ്യാപാരിയായ അജിത് സാഹ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണികളിലൊന്നാണ് കൊൽക്കത്തയിലെ ബുറാബസാർ. ഇന്ത്യൻ തപാൽ വകുപ്പും ദേശീയ പതാക ഓൺലൈനിൽ വിൽക്കുന്നുണ്ട്. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Har Ghar Tiranga; Flag sales soar; Traders praise the centre

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories