ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കിയാലോ?

ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കിയാലോ?
Aug 15, 2022 08:24 AM | By Divya Surendran

ഈ ദിവസം വ്യത്യസ്ത സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി സ്വാതന്ത്ര്യദിനം ആഘോഷിക്കാം. ത്രിവർണ്ണ സാൻഡ്‌വിച്ചുകൾ ഉണ്ടാക്കുന്നത് മുതൽ ത്രിവർണ്ണ ഇഡ്‌ലികൾ വരെ തയ്യാറാക്കാറുണ്ട്. ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കിയാലോ?

വേണ്ട ചേരുവകൾ... പുട്ടുപൊടി ഒന്നര കപ്പ് പാലക് ഇല അല്ലെങ്കിൽ പച്ച ചീര ഒരു പിടി കാരറ്റ് 2 എണ്ണം ഉപ്പ് ആവശ്യത്തിന് വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം... ആദ്യം പാലക്ക് ഇല നല്ലത് പോലെ കഴുകി എടുക്കുക. ശേഷം പാലക്ക് ചീര ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അൽപം വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇല നന്നായി വെന്ത് കഴിഞ്ഞാൽ തണുക്കാൻ മാറ്റിവയ്ക്കുക. ശേഷം അരക്കപ്പ് പുട്ടുപൊടിയും വേവിച്ച പാലക്ക് ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കണം.

മിക്സിയിൽ നിന്നും മാറ്റിയ ശേഷം വെള്ളം വേണമെങ്കിൽ അൽപം വെള്ളം ചേർത്ത് പുട്ട് പൊടി യുടെ പരുവത്തിൽ നനച്ച് എടുക്കണം. ഇതുപോലെ കാരറ്റ് കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞ് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക.

വെന്ത് കഴിഞ്ഞാൽ ക്യാരറ്റ് തണുക്കാൻവയ്ക്കുക. ശേഷം പുട്ടുപൊടിയും ക്യാരറ്റും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വെള്ള നിറത്തിലുള്ള പുട്ടുപൊടി നനച്ചു വയ്ക്കുക. ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇട്ടു പച്ച നിറത്തിലുള്ള പൊടി, വെള്ള നിറത്തിലുള്ള പൊടി, ഓറഞ്ച് നിറത്തിലുള്ള പൊടി ലെയർ ആക്കി നിറയ്ക്കുക. നന്നായി വേവിച്ചെടുക്കുക. ആവി വരുന്ന ഉടനെതന്നെ പുട്ടുകുറ്റി മാറ്റുക. ഹെൽത്തിയും രുചികരവുമായ ത്രിവർണ്ണ പുട്ട് തയ്യാറായി.

How about making a tricolor putt this Independence Day?

Next TV

Related Stories
 ഓട്സ് ഇഡ്ഡലി തയ്യാറാക്കാം എളുപ്പത്തിൽ

Oct 26, 2022 10:43 AM

ഓട്സ് ഇഡ്ഡലി തയ്യാറാക്കാം എളുപ്പത്തിൽ

ഇനി എങ്ങനെയാണ് ഓട്സ് ഇഡ്ഡ്ലി തയ്യാറാക്കുന്നതെന്ന്...

Read More >>
ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

Sep 30, 2022 08:42 AM

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ...

Read More >>
ഉരുളക്കിഴങ്ങു ഉപയോഗിച്ച്  ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

Sep 15, 2022 08:13 PM

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ...

Read More >>
തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

Sep 11, 2022 06:56 AM

തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

തേങ്ങാപ്പാൽ ചേർക്കാതെ വളരെ ഈസിയായി അടപ്രഥമൻ...

Read More >>
ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

Sep 7, 2022 06:32 AM

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന്...

Read More >>
ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

Sep 6, 2022 07:42 PM

ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്...

Read More >>
Top Stories