മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍
Advertisement
Aug 14, 2022 07:42 PM | By Susmitha Surendran

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രൻ എന്നയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisement

വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവമോർച്ച നേതാക്കളാണ് പരാതി നൽകിയത്. പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം


തിരുവനന്തപുരം: സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം. മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകിയാണ് അദ്യഘട്ടത്തിൽ മുന്നോട്ട് പോകുന്നത്.

വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഉചിതരായ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള അന്വേഷണവും സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പാതി പിന്നിടുമ്പോൾ അന്നുണ്ടായ കൂട്ട തോൽവി മുതൽ ഏറ്റവും ഒടുവിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വരെയുള്ള പാഠങ്ങൾ സിപിഎമ്മിന് മുന്നിലുണ്ട്.

അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേത്തട്ട് മുതൾ പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ ശ്രമം. ഇതിൻ്റെ ആദ്യപടിയായി പതിനാല് ജില്ലകളുടേയും ചുമതല 14 മന്ത്രിമാരെ ഏൽപിക്കും. ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങളെ ഏൽപ്പിക്കും.

ഏകോപനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുണ്ടാകും. സർക്കാർ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും വികസന ക്ഷേമ പദ്ധതികൾ സമയബന്ധിതമാക്കാനും അത് വഴി ജനകീയ ഇടപടലുകളുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് തിരക്കിട്ട നീക്കം.

കഴിഞ്ഞ തവണ തോറ്റ മണ്ഡലങ്ങളിൽ വിജയ സാധ്യതയുളള സ്ഥാനാർത്ഥികളെ കണ്ടെത്താനും വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അഴിച്ചു പണി ആവശ്യമായ ഇടങ്ങളിൽ ഉടനടി സംഘടനാ പോരായ്മകൾ പരിഹരിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പന് പകരം തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തും. ഈ സാഹചര്യത്തിൽ 20- ന് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റും 21ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും നിർണായകമാണ്.A man was arrested for burning a plastic national flag in garbage

Next TV

Related Stories
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
 കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

Sep 26, 2022 04:19 PM

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്...

Read More >>
സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960 രൂപ

Sep 26, 2022 04:00 PM

സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 36960...

Read More >>
Top Stories