കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്
Advertisement
Aug 14, 2022 11:55 AM | By Vyshnavy Rajan

കർണാടക : കർണാടകയിലെ കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്. വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയുള്ള കൗൺസിലിംഗ് സെഷണിനിടെയാണ് പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തത്.

Advertisement

കൃത്യം നടത്തിയതിന് ശേഷം കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ചുറ്റുമുള്ളവർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കർണാടക ഹസൻ ജില്ലയിലെ ഹൊലേനരാസിപുര കുടുംബ കോടതിയിലാണ് സംഭവം നടന്നത്.

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിച്ച മുന്നോട്ടുപോകാമെന്ന് രണ്ട് പേരും സമ്മതിച്ച് വെറും മിനിറ്റുകൾക്ക് ശേഷമാണ് ശിവകുമാർ ഭാര്യ ചൈത്രയെ ക്രൂരമായി കൊലപ്പെടുത്തുന്നത്. കോടതിയിൽ നിന്നിറങ്ങിയ ചൈത്ര ബാത്രൂമിൽ പോകുന്നതിനിടെ അവരെ പിന്തുടർന്നാണ് ശിവകുമാർ പിന്നിൽ നിന്ന് കഴുത്തറുത്തത്.

ഉടൻ തന്നെ ചുറ്റുമുള്ളവർ ശിവകുമാറിനെ തടഞ്ഞ് വയ്ക്കുകയും ചൈത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെങ്കിലും മുറിവ് ആഴത്തിലുള്ളതായതുകൊണ്ടും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നതുകൊണ്ടും ചൈത്രയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ശിവകുമാറിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതി വളപ്പിൽ എങ്ങനെയാണ് ശിവകുമാർ ആയുധവുമായി പ്രവേശിച്ചതെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.


പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

കണ്ണൂർ : കണ്ണൂരിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന് ഇന്നു പുലർച്ചെ മരണപ്പെട്ടത്.

ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ഇന്നലെ വൈകീട്ട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും പ്രസവത്തെ തുടർന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ ഇന്നു പുലർച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു.

കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിൻ്റെയും കേളോത്ത് അലീമയുടെയും മകളാണ്. ഉളിക്കൽ ടൗണിലെ ചുമട്ടു തൊഴിലാളി ( എസ്.ടി.യു) വേലിക്കോത്ത് അബ്ദുൾ സത്താറിൻ്റെ ഭാര്യയാണ്.

മക്കൾ: റാസി, റസൽ(ഇരുവരും മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പി.പി. മുനീർ (ടാക്സി ഡ്രൈവർ ഇരിട്ടി ), ഷംസുദ്ധീൻ, , ശിഹാബ് ജമീല. കബറടക്കം: ഇന്ന് (ഞായറാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് കരുമാങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


Husband slits wife's throat in family court

Next TV

Related Stories
ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Sep 26, 2022 05:14 PM

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ...

Read More >>
കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍  അറസ്റ്റിൽ

Sep 26, 2022 04:44 PM

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ...

Read More >>
കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

Sep 26, 2022 01:54 PM

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

Sep 26, 2022 12:24 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ...

Read More >>
വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

Sep 26, 2022 11:01 AM

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ്...

Read More >>
കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Sep 25, 2022 10:22 PM

കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് പോക്സോ കേസിൽ യുവാവ്...

Read More >>
Top Stories