ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ
Advertisement
Aug 14, 2022 08:48 AM | By Divya Surendran

കൊച്ചി: ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Advertisement

സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.

പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാർ കേസ് പ്രതിയുടെ പരാതി.

കേരള പൊലിസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിച്ചത്.

കേസ് സിബിഐക്ക് വിട്ടതിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വർഷത്തോളം കേരള പൊലിസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.

CBI says there is no evidence in sexual harassment case against Hibin Eden MP

Next TV

Related Stories
600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

Sep 21, 2022 07:49 AM

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍...

Read More >>
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

Sep 21, 2022 06:22 AM

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022 06:14 AM

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം...

Read More >>
ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sep 21, 2022 06:02 AM

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്...

Read More >>
വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Sep 20, 2022 07:48 PM

വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി...

Read More >>
അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

Sep 20, 2022 07:43 PM

അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം...

Read More >>
Top Stories