അതിരാവിലെ തന്നെ ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ കാപ്പി സഹായിക്കും. എന്നാൽ കാപ്പി നിങ്ങളുടെ സൗന്ദര്യവർദ്ധനയ്ക്ക് കൂടുതൽ ഗുണപ്രദമാണെന്ന കാര്യം പലരും അറിയാതെ പോകുന്നു.
കാപ്പിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ആരോഗ്യമുള്ള ചർമ്മത്തിന് സഹായകരമാണ്. ഇരുണ്ട വൃത്തങ്ങൾ മാറാനും മുഖക്കുരു വരെ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ കാപ്പി മികച്ചതായി പഠനങ്ങൾ. കണ്ണിനു താഴെയുള്ള നിറവ്യത്യാസം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുകൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്.
ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ തേൻ, കുറച്ച് തുള്ളി വിറ്റാമിൻ ഇ ഓയിൽ എന്നിവ മിക്സ് ചെയ്ത് കണ്ണുകൾക്ക് താഴെ പുരട്ടുക.
15 മിനിറ്റിനു ശേഷം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നതിനായും കാപ്പിയെ ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന കാഫീൻ ചർമ്മം ബലമുള്ളതാക്കാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
Do you have coffee powder? Acne can be easily removed from the face