കോഴിക്കോട് വളർത്തുനായയെ വാഹനം കയറ്റി കൊന്നു; കേസെടുക്കാതെ പോലീസ്

കോഴിക്കോട് വളർത്തുനായയെ വാഹനം കയറ്റി കൊന്നു; കേസെടുക്കാതെ പോലീസ്
Oct 20, 2021 11:55 AM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് നഗരമധ്യത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.

വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്. അപകടമുണ്ടാക്കിയ ഓട്ടോ പ്രദേശ വാസിയുടെതാണെന്നും ഭീഷണി ഭയന്നാണ് ആരും പരാതി നല്‍കാത്തതെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഉടമയുടെ വീട്ടിലെത്തി ചിലർ വിവരമന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികൾ പറയുന്നു.

എന്നാല്‍ പരസ്യപ്രതികരണത്തിന് ആരും തയാറായില്ല. ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ സംഭവത്തെകുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറയുന്നത്. മൃഗങ്ങൾക്കെതിരായ അതിക്രമത്തിന് പോലീസിന് സ്വമേധയാ കേസെടുക്കാമെന്നിരിക്കെയാണ് ഈ അലംഭാവം. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ ഓമനയായിരുന്നു. ഓട്ടോ ഉടമയെ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

Kozhikode pet dog killed in vehicle accident; Police without filing a case

Next TV

Related Stories
#accident | കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Apr 18, 2024 02:08 PM

#accident | കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ഷിബിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
#RajnathSingh |'ആൻ്റണി അഴിമതി കാണിച്ചിട്ടില്ല, അനിൽ അച്ഛന്‍റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം' -  രാജ്നാഥ് സിങ്

Apr 18, 2024 02:02 PM

#RajnathSingh |'ആൻ്റണി അഴിമതി കാണിച്ചിട്ടില്ല, അനിൽ അച്ഛന്‍റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം' - രാജ്നാഥ് സിങ്

രാജ്യത്തിൻ്റെ മുൻ പ്രതിരോധ മന്ത്രിയെന്ന നിലയിൽ ആൻ്റണിയുടെ നേർക്ക് ഒരു ക്വസ്റ്റ്യൻ മാർക്കുമില്ലെന്നും രാജ്നാഥ് സിങ്...

Read More >>
#accident |  ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Apr 18, 2024 01:28 PM

#accident | ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ വെട്ടിക്കോട് സെന്‍റ് തോമസ് മിഷൻസ് ആശുപത്രിൽ...

Read More >>
#robbery |  പൂട്ട് തകർത്ത നിലയിൽ; നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി? പൊലീസ് പരിശോധന തുടങ്ങി

Apr 18, 2024 01:00 PM

#robbery | പൂട്ട് തകർത്ത നിലയിൽ; നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി? പൊലീസ് പരിശോധന തുടങ്ങി

മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ...

Read More >>
#bomb |പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ

Apr 18, 2024 12:48 PM

#bomb |പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ

കൈവേലിക്കൽ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് ബോംബുകൾ...

Read More >>
Top Stories