പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
Advertisement
Aug 14, 2022 07:13 AM | By Divya Surendran

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. രാത്രി രണ്ട് മണിക്ക് പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുട‍ർന്ന് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീ‍ഡനം പുറത്തറിഞ്ഞത്.

Advertisement

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തത്. അകന്ന ബന്ധുവായ പതിനാറുകാരിയെ 32 കാരനായ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മിസ്സിംഗിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയെ ബന്ധുക്കൾ തന്നെയാണ് കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്നേഹം നടിച്ച് രാത്രി കാലങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

A relative who kidnapped and tortured a minor girl was arrested

Next TV

Related Stories
600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

Sep 21, 2022 07:49 AM

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍...

Read More >>
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

Sep 21, 2022 06:22 AM

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022 06:14 AM

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം...

Read More >>
ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sep 21, 2022 06:02 AM

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്...

Read More >>
വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Sep 20, 2022 07:48 PM

വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി...

Read More >>
അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

Sep 20, 2022 07:43 PM

അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം...

Read More >>
Top Stories