വിവാഹിതയായ മകള്‍ക്ക് മറ്റൊരാളുമായുള്ള പ്രണയം; മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി.

വിവാഹിതയായ മകള്‍ക്ക് മറ്റൊരാളുമായുള്ള പ്രണയം; മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി.
Oct 20, 2021 11:42 AM | By Vyshnavy Rajan

ചെന്നൈ : വിവാഹിതയായ മകള്‍ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തിൽ താമസിക്കുന്ന തെന്നരശ്, അമൃതവല്ലി ദമ്പതിമാരുടെ മകൾ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്.

തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പോലീസ് അറസ്റ്റുചെയ്തു. നാലുവർഷംമുമ്പായിരുന്നു കൗസല്യയുടെ വിവാഹമെന്ന് പോലീസ് പറഞ്ഞു. കുടുംബകലഹത്തെത്തുടർന്ന് ഭർതൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇതിനിടയിൽ ഗ്രാമത്തിൽത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി.

ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭർത്താവിനോടൊപ്പം പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, യുവതി കാമുകനുമായുള്ള ബന്ധം തുടർന്നു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

അബോധാവസ്ഥയിൽക്കിടന്ന യുവതിയെ അയൽക്കാർചേർന്ന് പരമകുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുപോന്നു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിഷം കഴിച്ചു മകൾ മരിച്ചെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസിലറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ എമനേശ്വരം പോലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം ദഹിപ്പിക്കുന്നതിനുൾപ്പെടെ സംഭവത്തിന് കൂട്ടുനിന്നവർക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Married daughter in love with someone else; The daughter was killed by her parents.

Next TV

Related Stories
#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

Mar 29, 2024 04:49 PM

#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

ഇയാൾക്കെതിരെ ഐ.പി.സി 279, 337 എന്നീ വകുപ്പുകൾ പ്രകാരം ചാണക്യപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി ദേവേഷ് മഹ്‌ല...

Read More >>
#NarendraModi  |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

Mar 29, 2024 04:14 PM

#NarendraModi |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം...

Read More >>
#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Mar 29, 2024 03:55 PM

#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ...

Read More >>
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

Mar 29, 2024 12:56 PM

#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും...

Read More >>
Top Stories