അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം
Advertisement
Aug 13, 2022 06:19 PM | By Vyshnavy Rajan

സ്വവർഗ്ഗ വിവാഹങ്ങൾ വിവാദമാകുന്നത് നമ്മുടെ രാജ്യത്ത് മാത്രമല്ല. മറ്റ് പലയിടത്തും ഇതേ അവസ്ഥ തന്നെയാണ്. യുഎസിലെ ലൂസിയാനയിൽ ഒരു കിന്റർഗാർഡനിൽ പഠിക്കുന്ന അഞ്ച് വയസ്സുകാരിയെ പുറത്താക്കിയത് അതിനൊരു ഉദാഹരമാണ്.

Advertisement

അവളുടെ മാതാപിതാക്കൾ സ്വവർഗ ദമ്പതികളായതിനാലാണ് സ്കൂൾ അവളെ പുറത്താക്കിയത് എന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ഡയറക്ടറും പാസ്റ്ററും പങ്കെടുത്ത മീറ്റിംഗിലാണ് സ്കൂൾ ഇക്കാര്യം അറിയിച്ചത്. മകൾക്കായി മറ്റൊരു സ്കൂൾ കണ്ടെത്താൻ എമിലി, ജെന്നി പാർക്കർ ദമ്പതികളോട് മാനേജ്മെന് ആവശ്യപ്പെട്ടു.

അവരുടെ വിവാഹം ഡിക്വിൻസിയിലെ ബൈബിൾ ബാപ്റ്റിസ്റ്റ് അക്കാദമിയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് സ്കൂൾ പറഞ്ഞു. അതുകൊണ്ട് തന്നെ ദമ്പതികളുടെ മകൾ സോയിയെ ഇനി അവിടെ പഠിപ്പിക്കാനാവില്ലെന്ന് അവർ അറിയിച്ചു.

"ഞങ്ങൾ തിരഞ്ഞെടുത്ത ജീവിതം സ്കൂളിന്റെ വിശ്വാസപ്രമാണത്തിന് എതിരായിരുന്നു," ജെന്നി പറഞ്ഞു. ജെനിയ്ക്ക് 31 വയസ്സാണ്, എമിലിക്ക് 28 ഉം. ഒരു മത അധിഷ്‌ഠിത സ്‌കൂൾ എന്ന നിലയിൽ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമേ അവർ അംഗീകരിക്കൂ. അത് തന്നെയാണ് അവിടെയുള്ള വിദ്യാർത്ഥികളെ അവർ പഠിപ്പിക്കുന്നതെന്നും ദമ്പതികൾ അഭിപ്രായപ്പെട്ടു.

എമിലിയുടെ സഹോദരന്റെ മകളാണ് സോയി. 2020 സെപ്റ്റംബറിൽ ജോലിക്കിടെയുണ്ടായ ഒരു അപകടത്തിൽ ആ ഇരുപത്തിരണ്ടുകാരൻ മരണപ്പെട്ടു. തുടർന്ന് ഓഗസ്റ്റിൽ ദമ്പതികൾ 5 വയസ്സുകാരിയെ ദത്തെടുക്കുകയായിരുന്നു.

"അവൾക്ക് അവളുടെ അച്ഛനെ നഷ്ടപ്പെട്ടു, അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോൾ അവൾക്ക് അവളുടെ പ്രിയപ്പെട്ട സ്കൂളും നഷ്ടപ്പെട്ടു" ജെന്നി ഒരു പ്രാദേശിക വാർത്താ മാധ്യമമായ കെ‌പി‌എൽ‌സിയോട് പറഞ്ഞു. എന്നാൽ സംഭവം വിവാദമായതോടെ സ്കൂൾ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തി.

“മതപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത മറ്റ് ആളുകളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത സമയങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് അവരോട് എന്തെങ്കിലും വെറുപ്പോ വിദ്വേഷമോ ഉണ്ടെന്ന് അർത്ഥമില്ല," സ്കൂൾ ഒരു പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ഇത് തീർത്തും അപമാനകരമായ ഒരു നടപടിയാണെന്ന് ദമ്പതികൾ വിമർശിച്ചു. തങ്ങൾക്ക് മുൻപ് ഒരിക്കൽ പോലും ഇങ്ങനെ ഒരു അനുഭവം നേരിട്ടിട്ടില്ലെന്ന് അവർ പറയുന്നു. "ഇത് തീർത്തും സ്വാഭാവിയമായ ഒരു ബന്ധമാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്ന രണ്ട് ആളുകളാണെന്ന തോന്നൽ ഞങ്ങളുടെ കുടുംബങ്ങൾക്കുണ്ട്. പക്ഷേ ഇത് മുഖത്ത് കിട്ടിയ ഒരു വലിയ അടിയായിരുന്നു,” എമിലി പറഞ്ഞു.

അതേസമയം, എമിലിക്കും ജെന്നി പാർക്കറിനും ആളുകളിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്. സോയിയ്ക്ക് മറ്റ് ക്രിസ്ത്യൻ സ്കൂളുകളിൽ നിന്ന് നിരവധി ഓഫറുകൾ ലഭിച്ചു.

“സ്കൂളിന്റെ തീരുമാനം ഞങ്ങൾക്ക് ഇപ്പോൾ ഒരു അനുഗ്രഹമായി മാറുകയാണ്. കുറച്ചുകൂടി അടുത്തുള്ള ഒരു സ്കൂളിൽ അവൾക്ക് അഡ്മിഷൻ ലഭിക്കാൻ ഇത് അവസരമായി. ഇനി അവൾക്ക് അവിടെ പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം” ജെന്നി പറഞ്ഞു. സോയി ഈ ആഴ്ച വീടിനടുത്തുള്ള ഹാമിൽട്ടൺ ക്രിസ്ത്യൻ സ്കൂളിൽ ചേർന്നു.

Five-year-old girl expelled from school; The reason is strange

Next TV

Related Stories
ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന

Oct 6, 2022 04:36 PM

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ...

Read More >>
തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

Oct 6, 2022 02:54 PM

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ...

Read More >>
ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 5, 2022 11:32 PM

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

Oct 5, 2022 08:48 PM

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്...

Read More >>
78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത്  18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

Oct 5, 2022 03:58 PM

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ...

Read More >>
എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച നിലയില്‍

Oct 1, 2022 07:50 AM

എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച നിലയില്‍

എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച...

Read More >>
Top Stories