സംസ്ഥാനത്ത് പ്രകൃതിക്ഷോപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ

സംസ്ഥാനത്ത് പ്രകൃതിക്ഷോപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ
Oct 20, 2021 11:23 AM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകൃതിക്ഷോപത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. അതിതീവ്ര മഴയ്ക്ക് കാരണമായത് ഇരട്ട ന്യൂന മർദം.സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ തുറന്ന് വിടുന്നുണ്ട്.

മഴക്കെടുതിയിൽ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സർക്കാർ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി.

സംസ്ഥാനത്ത് നിലവിൽ 11 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർഫോഴ്സ് , നേവി ഹെലികോപ്ടറുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 304 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 25ന് വീണ്ടും ചേരും. ദുരന്തസാധ്യത പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.ബാബു ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുന്നത് ഖേദകരമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബാബു പറഞ്ഞു.

Legislative Assembly pays tributes to those killed in natural calamities in the state.

Next TV

Related Stories
#ednotice|കരുവന്നൂർ കള്ളപ്പണ കേസ്: എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

Apr 24, 2024 07:02 AM

#ednotice|കരുവന്നൂർ കള്ളപ്പണ കേസ്: എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ്...

Read More >>
#alert|ഉയർന്ന താപനില : സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 24, 2024 06:46 AM

#alert|ഉയർന്ന താപനില : സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടുക്കി,വയനാട്, ഒഴികിയുള്ള ജില്ലകളിലാണ് യെല്ലോ...

Read More >>
 #Kottikalasam|കൊട്ടിക്കലാശം ഇന്ന് : വൈകീട്ട് 6 ന് പരസ്യ പ്രചാരണം അവസാനിക്കും

Apr 24, 2024 06:38 AM

#Kottikalasam|കൊട്ടിക്കലാശം ഇന്ന് : വൈകീട്ട് 6 ന് പരസ്യ പ്രചാരണം അവസാനിക്കും

ഇന്നിനി ഒരു മാസം നീണ്ട് നിന്ന് ആവേശത്തിന്‍റെ...

Read More >>
#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

Apr 23, 2024 11:11 PM

#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

Apr 23, 2024 10:37 PM

#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
Top Stories