നിയമപരമായ ആത്മഹത്യക്കായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാരൻ

നിയമപരമായ ആത്മഹത്യക്കായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാരൻ
Aug 13, 2022 11:10 AM | By Vyshnavy Rajan

ത്മഹത്യ അഥവാ സ്വയം ജീവനെടുക്കുന്നത് നമ്മുടെ നാട്ടില്‍ നിയമപരമായി കുറ്റമാണ്. അതുകൊണ്ടാണ് ആത്മഹത്യാശ്രമം നടത്തുന്നവരെ പോലും പൊലീസ് കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ മാനുഷിക പരിഗണന മൂലം കൗണ്‍സിലിംഗ് പോലുള്ള നടപടികള്‍ മാത്രമേ ഇത്തരം കേസുകളില്‍ ഉണ്ടാകാറുള്ളൂ. വിദേശരാജ്യങ്ങളില്‍ ചിലയിടങ്ങളിലാകട്ടെ ആത്മഹത്യ നിയമം മൂലം അംഗീകരിച്ചിട്ടുള്ളതാണ്.

സ്വന്തം താല്‍പര്യപ്രകാരം മരണം വരിക്കുന്നതിന് ബെല്‍ജിയം, ലക്സംബര്‍ഗ്, കാനഡ, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലൊന്നും നിയമതടസമില്ല. മെഡിക്കല്‍ കാരണങ്ങളാല്‍ ആണെങ്കില്‍ സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി, യുഎസ് സ്റ്റേറ്റുകളായ ഒറിഗോണ്‍, കാലിഫോര്‍ണിയ, മൊണ്ടാന, കൊളറാഡോ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലെല്ലാം ആത്മഹത്യ നിയമപ്രകാരം അംഗീകരിച്ചത് തന്നെ.

എന്നാല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുകയെന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അത് അനുവദനീയമല്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴിതാ നിയമപ്രകാരം ആത്മഹത്യ ചെയ്യാൻ വേണ്ടി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ.

എന്നാല്‍ ജീവനൊടുക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന വിവരം അധികൃതരില്‍ നിന്ന് പോലും മറച്ചുവെച്ചുകൊണ്ടാണ് ഇദ്ദേഹം ഇതിനായി തയ്യാറെടുക്കുന്നത്. ഇദ്ദേഹത്തിന് യാത്രാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്‍റെ സുഹൃത്തായ സ്ത്രീ ദില്ലി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

അമ്പതിനോട് അടുത്ത് പ്രായമുള്ള ഇദ്ദേഹം വര്‍ഷങ്ങളായി 'മയാള്‍ജിക് എന്‍സെഫലോമൈലൈറ്റിസ്' ( ക്രോണിക് ഫാറ്റിഗ് സിൻഡ്രോം) എന്ന രോഗത്തിന് ചികിത്സ തേടിവരികയാണ്. അസാധാരണമായ തളര്‍ച്ച, ഉറക്കപ്രശ്നങ്ങള്‍, വേദന എന്നിങ്ങനെ പലവിധത്തില്‍ ആരോഗ്യത്തെ ക്രമേണ തകര്‍ക്കുന്ന രോഗമാണിത്.

സാധാരണഗതിയില്‍ ഇത് കൂടുതലും സ്ത്രീകളിലാണ് കാണപ്പെടാറ്. ജനിതകമായ കാരണങ്ങളോ പാരിസ്ഥിതികമായ കാരണങ്ങളോ ആകാം ഒരു വ്യക്തിയെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുകയില്ല.

മെഡിക്കല്‍ സഹായത്തോടെ രോഗം മൂലമുള്ള വിഷമതകള്‍ പരമാവധി പരിഹരിച്ചും, നിയന്ത്രിച്ചും ആശ്വാസം കണ്ടെത്താമെന്ന് മാത്രം. ഈ കേസില്‍ 2014 മുതല്‍ രോഗബാധിതനായ ആള്‍, നിലവില്‍ മിക്ക സമയവും കിടപ്പിലായ രോഗിയെ പോലെ തന്നെയാണ്. മുറിയില്‍ മാത്രം അത്യാവശ്യം അല്‍പം നടക്കാനേ ഇദ്ദേഹത്തിന് കഴിയൂ.

രോഗം തളര്‍ത്തിയതോടെ മരണമാണ് ഇനിയുള്ള ഏകമാര്‍ഗമെന്ന് ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പ്രായമായ മാതാപിതാക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒന്നും ഇതുള്‍ക്കൊള്ളാൻ സാധിക്കില്ലെന്നാണ് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നത്.

ചികിത്സയിലൂടെ ഇദ്ദേഹത്തെ അല്‍പമെങ്കിലും ഭേദപ്പെടുത്താനുള്ള സാഹചര്യം ഇപ്പോഴും ബാക്കിയുണ്ട്. അതുപോലെ തന്നെ വ്യാജകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകുന്നത്, ഇത് നിയമവിരുദ്ധമാണ്. എന്നീ കാര്യങ്ങള്‍ വച്ചാണ് ഇദ്ദേഹത്തിന് യാത്രാനുമതി നിഷേധിക്കണമെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Indian man ready to fly to Switzerland for legal suicide

Next TV

Related Stories
#rain |  കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം

Apr 16, 2024 03:18 PM

#rain | കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം

ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട്...

Read More >>
#Accident | അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

Apr 16, 2024 02:14 PM

#Accident | അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ അമിത വേഗത്തിൽ വന്ന ഓട്ടോ ക്രെയിനിൽ ഇടിച്ച് തെറിച്ച് പോകുന്നത്...

Read More >>
#Suicide | പരീക്ഷയ്ക്ക് തോറ്റതിൽ മനോവിഷമം; സഹോദരിമാർ കീടനാശിനി കഴിച്ചു, ഒരാൾ മരിച്ചു

Apr 16, 2024 01:11 PM

#Suicide | പരീക്ഷയ്ക്ക് തോറ്റതിൽ മനോവിഷമം; സഹോദരിമാർ കീടനാശിനി കഴിച്ചു, ഒരാൾ മരിച്ചു

ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മൂത്ത സഹോദരിയും പ്ലസ്ടു പരീക്ഷയിൽ ഇളയസഹോദരിയും പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു. പരീക്ഷാ ഫലങ്ങളിൽ ഇവർക്ക്...

Read More >>
#theft |തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

Apr 16, 2024 12:00 PM

#theft |തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്....

Read More >>
#mosque |രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി  തുണികൊണ്ട് മൂടി

Apr 16, 2024 11:48 AM

#mosque |രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മൂടി

യാത്രയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച...

Read More >>
Top Stories