കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു
Aug 13, 2022 08:02 AM | By Susmitha Surendran

ന്യൂയോർക്ക്: ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്‍റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും റഷ്ദിയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാർ പ്രവേശന പാസ്സുമായിട്ടാണ് ഇന്നത്തെ പരിപാടിക്കെത്തിയത്. ഇന്നലെ ന്യൂയോർക്കിലെ ആൾക്കൂട്ടം നിറഞ്ഞ് നിന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു അഭിമുഖ പരിപാടിക്കായി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്.

കഴുത്തിലാണ് അദ്ദേഹത്തിന് കുത്തേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഉടന്‍ അദ്ദേഹത്തെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പരിപാടിക്ക് ആവശ്യത്തിനുള്ള സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് അറിയിച്ചു.

പൊലീസ് സാന്നിധ്യമുണ്ടായിരുന്നുവെന്നും അവരാണ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതതെന്നും സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്.

1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി.

സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.

Stabbed Salman Rushdie on ventilator; The 24-year-old suspect was identified

Next TV

Related Stories
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

Apr 23, 2024 03:13 PM

#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയെ അവഗണിക്കുകയും അപായപ്പെടുത്തുകയും ചെയ്‌തതിന് മാതാപിതാക്കൾക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്....

Read More >>
#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

Apr 23, 2024 01:30 PM

#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

ഒരു ഭീമൻ സ്രാവിന്റെ പിടിയിൽ പെട്ട മകനെ ഒരു വിധത്തിലാണ് തന്റെ ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി മെക്കൽ...

Read More >>
#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

Apr 23, 2024 01:25 PM

#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

ക്രൂരമായ മർദ്ദനത്തിനൊടുവില്‍ യുവതി തന്നെ പിറ്റേദിവസം ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#helicopters |മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടം; സൈനിക റിഹേഴ്‌സലിനിടെയുള്ള കൂട്ടിയിടിയിൽ പത്ത് മരണം

Apr 23, 2024 10:21 AM

#helicopters |മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടം; സൈനിക റിഹേഴ്‌സലിനിടെയുള്ള കൂട്ടിയിടിയിൽ പത്ത് മരണം

മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്....

Read More >>
Top Stories

GCC News