കാറില്‍ 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; വഴിക്കടവില്‍ അഞ്ചംഗ സംഘത്തെ എക്സൈസ് പിടികൂടി

കാറില്‍ 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; വഴിക്കടവില്‍ അഞ്ചംഗ സംഘത്തെ എക്സൈസ് പിടികൂടി
Aug 13, 2022 07:06 AM | By Susmitha Surendran

മലപ്പുറം: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോൾ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്.

രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ് മെൻറിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സുബിൻ, എം വിശാഖ്, കെആർ അജിത്ത്, ബസന്തകുമാർ, ജി എം അരുൺകുമാർ, കെ മുഹമ്മദലി, സജി പോൾ, കെ രാജീവ്, ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മുരുകൻ, പ്രവൻറീവ് ഓഫീസർ പി അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ദിദിൻ, കെ ശംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ച് പേർ അറസ്റ്റിൽ


നിലമ്പൂര്‍: മലപ്പുറം ജില്ലയില്‍ ദളിത് വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

നിലമ്പൂരിൽ കരുളായിക്കടുത്ത് പുള്ളിയിൽ വടക്കോട്ടിൽ ഹരീഷ് (28), സഹോദരൻ പുള്ളിയിൽ വടക്കോട്ടിൽ ഗിരീഷ് (25), മമ്പാട് വടപുറം ചെക്കരാട്ടിൽ അൽത്താഫ് അമീൻ (20), അമരമ്പലം തോട്ടേക്കാട് ഓട്ടുപ്പാറ ദിൽജിത് (22) എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.

അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാം, പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.

മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ നവീൻ ഷാജ്, എ എസ് ഐ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


132 kg of ganja in the car; Excise caught a five-member gang at a crossroads

Next TV

Related Stories
#mmukesh  | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു -  എം മുകേഷ്

Apr 25, 2024 04:53 PM

#mmukesh | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു - എം മുകേഷ്

കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു....

Read More >>
#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

Apr 25, 2024 04:47 PM

#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

എല്ലായിടത്തും വമ്പിച്ച ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാണാൻ എത്തിച്ചേരുന്നു....

Read More >>
#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

Apr 25, 2024 04:28 PM

#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും...

Read More >>
#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 25, 2024 03:53 PM

#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു വകുപ്പ്...

Read More >>
#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Apr 25, 2024 03:42 PM

#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
Top Stories