മുടി കൊഴിച്ചില്‍ മാറാന്‍ ഹെയര്‍ ലോസ് ഡയറ്റ് ഉണ്ട്

മുടി കൊഴിച്ചില്‍ മാറാന്‍ ഹെയര്‍ ലോസ് ഡയറ്റ് ഉണ്ട്
Oct 20, 2021 09:28 AM | By Vyshnavy Rajan

ഇന്നത്തെ തലമുറയെ, ഇത് പ്രായഭേദമന്യേ അലട്ടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഇതിന് കാരണം പലതുമുണ്ടാകാം. വൈറ്റമിന്‍ കുറവു കൊണ്ടാകാം, രോഗങ്ങളുടെ പിന്‍തുടര്‍ച്ചയായാകാം, ഇതു പോലെ ഭക്ഷണത്തിലെ അപര്യാപ്തതയാകാം. മുടി കൊഴിയുന്നതിന് മുടിയില്‍ എന്തെങ്കിലും പുരട്ടുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഉള്ളിലേയ്ക്ക് ചെല്ലുന്നവയിലും കൂടുതല്‍ ഗുണം വേണം. മുടി കൊഴിച്ചില്‍ അകററാന്‍ കഴിയ്ക്കാവുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

പ്രഭാത ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. മുട്ട, ചീസ് എന്നിവ രാവിലെ കഴിയ്ക്കാം. പയര്‍ വര്‍ഗവും രാവിലെ ഒരു ബൗള്‍ കഴിയ്ക്കാം. ഇവ മുളപ്പിച്ചതെങ്കില്‍ കൂടുതല്‍ നല്ലതാണ്. ഇതില്‍ ധാരാളം മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് തവിടുള്ള അരി ഏറെ നല്ലതാണ്. ഇതില്‍ ബയോട്ടിന്‍ ഏറെയുണ്ട്. ഇതുപോലെ മോര് നല്ലതാണ്. നോണ്‍ വെജ് കഴിയ്ക്കുന്നവരെങ്കില്‍ മീന്‍ കഴിയ്ക്കാം. ചിക്കന്‍ ആകാം, ഇലക്കറി കഴിയ്ക്കാം. അല്‍പം പയര്‍ വര്‍ഗം കഴിയ്ക്കാം. ഇതു പോെല സാലഡുകള്‍ പോലുള്ളവ കഴിയ്ക്കാം. സ്‌നാക്‌സില്‍ നട്‌സ് ഉപയോഗിയ്ക്കാം. വറുത്തവ കഴിയ്ക്കാതിരിയ്ക്കുക. ഫ്രൂട്‌സ് കഴിയ്ക്കാം. രാത്രിയിലും ലൈറ്റ് പ്രോട്ടീന്‍ ആകാം.

ഇതുപോലെ പ്രധാനമാണ് അയേണ്‍. മുടിയിലേത് പെട്ടെന്ന് വിഭജിക്കുന്ന കോശമാണ്. ഇതിന്റെ കുറവ് പെട്ടെന്ന് മുടി കൊഴിച്ചിലായി പ്രത്യക്ഷപ്പെടുന്നു. നോണ്‍ വെജ് കഴിയ്ക്കുന്നവരേക്കാള്‍ വെജ് കഴിയ്ക്കുന്നവരിലാണ് അയേണ്‍ കുറവ് നല്ലതു പോലെ കണ്ടു വരുന്നത്. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ഇറച്ചി, മീന്‍ എന്നിവ. ഇതുപോലെ ഇല വര്‍ഗങ്ങള്‍. ബീറ്റ്‌റൂട്ട് ,ആപ്പിള്‍ പോലുള്ളവ അയേണ്‍ സമ്പുഷ്ടമാണ്. ഇനി വേണ്ടത് ബയോട്ടിന്‍ സമ്പുഷ്ടമായവ ആണ്. മുടി കൊഴിച്ചില്‍ തടയാന്‍ ബയോട്ടിന്‍ അത്യാവശ്യമാണ്. ഇവ നട്‌സ്, പയര്‍ വര്‍ഗങ്ങള്‍, തവിടുള്ള അരി, മുട്ട മഞ്ഞ എന്നിവയെല്ലാം ബയോട്ടിന്‍ സമ്പുഷ്ടമാണ്.


ഏറ്റവും പ്രധാനം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. നമ്മുടെ ശരീരത്തിന്റെ ഒരു കിലോഗ്രാം ഭാരത്തിന് .9 ഗ്രാം പ്രോട്ടീന്‍ വേണം. 60-65 കിലോ ഭാരമെങ്കില്‍ 45 ഗ്രാം പ്രോട്ടീന്‍ വേണം. കൂടുതല്‍ ശരീര അധ്വാനമുള്ള രോഗമെങ്കില്‍ കൂടുതല്‍ പ്രോട്ടീന്‍ വേണം. പ്രോട്ടീന്‍ കുറഞ്ഞാല്‍ അത് ആദ്യം മുടി കൊഴിച്ചിലായി പ്രത്യക്ഷപ്പെടുന്നു. മീന്‍, ഇറച്ചി, മുട്ട, പാലുല്‍പന്നങ്ങള്‍, പരിപ്പ്, പയര്‍, കടല, പനീര്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതുപോലെ കൂണ്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മുടിയ്ക്ക് പ്രധാനമാണ്. ഇതിനായി ചാള, ചൂര പോലുള്ള മത്സ്യങ്ങള്‍ നല്ലതാണ്. നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവ നല്ലതാണ്. വെജ് കഴിയ്ക്കുന്നവര്‍ക്ക് ബട്ടര്‍ ഫ്രൂട്ട്, സീകോഡ് എന്നിവ കഴിയ്ക്കാം. ഇതു പോലെ വൈറ്റമിന്‍ ഡി പ്രധാനമാണ്. ഇത് പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്നു. മുട്ട, നട്‌സ്, കൂണ്‍ എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്.

കൂടുതല്‍ അറിയൂ ...ആരോഗ്യം പരിപാലിക്കൂ 

There is a hair loss diet to reverse hair loss

Next TV

Related Stories
പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

Nov 30, 2021 08:46 AM

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന...

Read More >>
ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

Nov 29, 2021 02:46 PM

ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന...

Read More >>
കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

Nov 29, 2021 06:07 AM

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും...

Read More >>
ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

Nov 28, 2021 06:36 PM

ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍...

Read More >>
ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Nov 27, 2021 08:57 PM

ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക...

Read More >>
തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

Nov 26, 2021 07:58 AM

തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില...

Read More >>
Top Stories