എഴുത്ത് ലോട്ടറി വ്യാപകം; വ്യാജനുമായി ഒരാൾ പിടിയിൽ

എഴുത്ത് ലോട്ടറി വ്യാപകം; വ്യാജനുമായി ഒരാൾ പിടിയിൽ
Advertisement
Aug 11, 2022 02:54 PM | By Divya Surendran

മലപ്പുറം: കേരളാ ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന എഴുത്ത് ലോട്ടറി വ്യാപകമായതോടെ നടന്ന പരിശോധനയില്‍ ഒരാൾ അറസ്റ്റിൽ. കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ പിടികൂടിയത്. കൊടിഞ്ഞി നന്നമ്പ്ര സ്വദേശി ചാനത്ത് വിഷ്ണു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കടയുടമ ചെമ്മാട് പാന്തോളൊടി അരുണി(24)ന്റെ പേരില്‍ പൊലീസ് കേസെടുത്തു.

Advertisement

സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറികൾ പ്രവര്‍ത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് നല്‍കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം.

2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്. എസ് ഐ. ടി പി മുസ്തഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Written lottery is widespread; One arrested with fake

Next TV

Related Stories
600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

Sep 21, 2022 07:49 AM

600 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടര്‍

രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുന്നതോടെ 400 ക്യുമെക്സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍...

Read More >>
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

Sep 21, 2022 06:22 AM

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022 06:14 AM

രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം...

Read More >>
ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sep 21, 2022 06:02 AM

ജപ്തിനോട്ടിസിൽ മനംനൊന്ത് ആത്മഹത്യ; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്...

Read More >>
വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Sep 20, 2022 07:48 PM

വീട് ജപ്തിചെയ്യാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി...

Read More >>
അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

Sep 20, 2022 07:43 PM

അഭിഭാഷക-പൊലീസ് തർക്കം: സമരം പിൻവലിച്ച് അഭിഭാഷകർ

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം...

Read More >>
Top Stories