നടന വിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാള്‍

Loading...

ടന വിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാള്‍. മലയാളക്കരയുടെ  നടന വൈഭവം അറുപതില്‍ എത്തി നില്‍ക്കുന്നു. ആശംസകള്‍ നേര്‍ന്ന് ലോകമെമ്പാടുമുള്ള ആരാധകരും സിനിമാലോകവും.

1961 മേ​യ്​ 21ന്​ ​പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ല​ന്തൂ​രി​ല്‍ ജ​നി​ച്ച്‌​ തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ട​വ​ന്‍​മു​ക​ളി​ല്‍ വ​ള​ര്‍​ന്ന ലാ​ല്‍ 1978ല്‍ ​പ​തി​നാ​റാ​മ​ത്തെ വ​യ​സ്സി​ല്‍, സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന്​ നി​ര്‍​മി​ച്ച്‌​ റി​ലീ​സാ​വാ​തെ​​പോ​യ ‘തി​ര​നോ​ട്ടം’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്​ ആ​ദ്യ​മാ​യി കാ​മ​റ​ക്ക​ു മു​ന്നി​ല്‍ എ​ത്തി​യ​ത്.

ര​ണ്ടു​ വ​ര്‍​ഷം ക​ഴി​ഞ്ഞ്​ ‘മ​ഞ്ഞി​ല്‍​വി​രി​ഞ്ഞ പൂ​ക്ക​ളി’​ലെ വി​ല്ല​നായിയെത്തിയ ആ ​രൂ​പം നാ​യ​ക​വേ​ഷ​ങ്ങ​ളി​ലൂ​ടെ സൂ​പ്പ​ര്‍ താ​ര​മാ​യി മാ​റി. വി​ല്ല​നാ​യും കാ​മു​ക​നാ​യും ക​ള്ള​നാ​യും ത​മ്ബു​രാ​നാ​യും അ​ധോ​ലോ​ക നാ​യ​ക​നു​മൊ​ക്കെ​യാ​യി വേ​ഷ​മി​ട്ട 341 സി​നി​മ​ക​ള്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മ​ക​നാ​യും സ​ഹോ​ദ​ര​നാ​യും സു​ഹൃ​ത്താ​യും കാ​മു​ക​നാ​യും പി​താ​വാ​യു​മെ​ല്ലാം വേ​ഷ​മി​ട്ട്​ ലാ​ലെ​ന്ന അ​ഭി​നേ​താ​വ്​ കീ​ഴ്​​പ്പെ​ടു​ത്തി​യ​ത്​ ​ മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളെ​യാ​ണ്. അ​ഭി​ന​യ​ത്തി​ലെ അ​യ​ത്​​ന ലാ​ളി​ത്യ​വും താ​ള​ബോ​ധ​വും വ​ഴ​ക്ക​വും ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര താ​ര​ങ്ങ​ളു​ടെ ത​ല​ത്തി​ലേ​ക്ക്​ ലാ​ലി​നെ ഉ​യ​ര്‍​ത്തി.

ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​ത്തി​ലും ന​ട​ന​മ​ു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളി​യാ​യും ലാ​ല്‍ മാ​റി. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ട​നെ​ന്ന പു​ര​സ്​​കാ​രം ര​ണ്ടു​വ​ട്ടം അ​ണി​ഞ്ഞു. ആ​റു ത​വ​ണ മി​ക​ച്ച ന​ട​നു​ള്ള​ സം​സ്​​ഥാ​ന പു​ര​സ്​​കാ​ര​വും. പ​ത്മ​​മ​ശ്രീ​യും പ​ത്മ​ഭൂ​ഷ​ണും ന​ല്‍​കി രാ​ജ്യം ആ​ദ​രി​ച്ച ക​ലാ​കാ​ര​നെ​ ടെ​റി​​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​യി​ല്‍ ല​ഫ്​​റ്റ​ന​ന്‍​റ്​ കേ​ണ​ല്‍ പ​ദ​വി ന​ല്‍​കി​യും രാ​ജ്യം ആ​ദ​രി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം