തളിപ്പറമ്പില്‍ കെട്ടുപൊട്ടിച്ചോടിയ പോത്തിന്‍റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

തളിപ്പറമ്പില്‍ കെട്ടുപൊട്ടിച്ചോടിയ പോത്തിന്‍റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്
Advertisement
Aug 11, 2022 12:33 PM | By Vyshnavy Rajan

കണ്ണൂര്‍ : തളിപ്പറമ്പില്‍ കെട്ടുപൊട്ടിച്ചോടിയ പോത്തിന്‍റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ തളിപ്പറമ്പിൽ ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. അറക്കാനായി കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ചോടി പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയത്.

Advertisement

വിരണ്ടോടിയ പോത്തിന്‍റെ കുത്തേറ്റ് ഒരു വിദ്യാർത്ഥിക്കും രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സിദ്ധാർത്ഥ്, വാട്ടർ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഡാപുരത്തെ രജനി, തളിപ്പറമ്പ് വനിത സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്‍റ് വത്സല എന്നിവർക്കാണ് പരിക്കേറ്റത്.

റോഡിലൂടെ നടന്ന് പോകവെയാണ് മൂന്ന് പേരെയും പോത്ത് ഇടിച്ചിട്ടത്. നിരവധി ഇരുചക്ര വാഹനങ്ങളെയും കാൽനടയാത്രക്കാരെയും പോത്ത് ഓടുന്നതിനിടയില്‍ തട്ടിയിട്ടിരുന്നു. സിദ്ധാര്‍ത്ഥിനെ വിരണ്ടോടിയ പോത്ത് ഇടിച്ചിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് മുന്നിലൂടെ നടന്ന് പോകവെയാണ് സിദ്ധാര്‍ത്ഥിനെ പോത്ത് ഇടിച്ചിട്ടത്. അവിടെ നിന്നും ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയെത്തിയ പോത്ത് താലൂക്ക് ഓഫിന് മുന്നിൽ നിൽക്കുകയായിരുന്ന സ്ത്രികളെയും ആക്രമിക്കുകയായിരുന്നു.

പോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ രജനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും സിദ്ധാർത്ഥിനെയും വത്സലയേയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പോത്തിന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ട്. തളിപ്പറമ്പിൽ നിന്ന് പത്ത് കിലോമീറ്ററോളം ഓടിയ പോത്തിനെ ഏമ്പേറ്റിൽ എന്ന സ്ഥലത്ത് വച്ചാണ് പിടിച്ച് കെട്ടാനായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

Three people were injured after being bitten by a buffalo that ran away from the grass

Next TV

Related Stories
സംസ്ഥാനത്ത് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

Oct 6, 2022 11:03 PM

സംസ്ഥാനത്ത് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് ഇന്ന് 100 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി...

Read More >>
വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

Oct 6, 2022 10:46 PM

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്

വടക്കഞ്ചേരി വാഹനാപകടം; ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന്റെ പ്രതികരണം പുറത്ത്...

Read More >>
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

Oct 6, 2022 10:42 PM

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി...

Read More >>
കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി;  വിനോദയാത്ര തടഞ്ഞു

Oct 6, 2022 10:03 PM

കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി; വിനോദയാത്ര തടഞ്ഞു

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധന...

Read More >>
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

Oct 6, 2022 09:50 PM

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ...

Read More >>
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

Oct 6, 2022 09:21 PM

സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

ചടയമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ്...

Read More >>
Top Stories