വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്
Advertisement
Aug 10, 2022 11:35 AM | By Vyshnavy Rajan

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോ​ഗറും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്.

Advertisement

പെൺകുട്ടിയുടെ ഫോൺ ട്രെയിൻ യാത്രക്കിടെ മോഷണം പോയെന്നാണ് അറിയുന്നത്. അതിന് ശേഷമാണ് ഈ ദൃശ്യങ്ങൾ പുറത്താവുന്നത്. ഇന്നലെ രാത്രി മുതലാണ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്.

ഇന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള രേഖാമൂലമുള്ള പരാതി കാട്ടൂർ പൊലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ വീട് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കാൻ ഈ കുട്ടിയെ വ്ലോ​ഗർ‌ ക്ഷണിക്കുന്നുണ്ട്.

പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് വിഡിയോ ദൃശ്യങ്ങൾ ചോർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിലായിരുന്നു. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്.

സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു.

യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്.

സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു.

യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.

Arrest of vlogger; The video footage was leaked from the girl's mobile phone

Next TV

Related Stories
ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Sep 26, 2022 05:14 PM

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ...

Read More >>
കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍  അറസ്റ്റിൽ

Sep 26, 2022 04:44 PM

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ...

Read More >>
കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

Sep 26, 2022 01:54 PM

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

Sep 26, 2022 12:24 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ...

Read More >>
വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

Sep 26, 2022 11:01 AM

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ്...

Read More >>
കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Sep 25, 2022 10:22 PM

കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് പോക്സോ കേസിൽ യുവാവ്...

Read More >>
Top Stories