പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകം രണ്ട് പേര്‍കൂടി അറസ്റ്റില്‍

പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകം രണ്ട് പേര്‍കൂടി അറസ്റ്റില്‍
Aug 9, 2022 10:17 PM | By Vyshnavy Rajan

കോഴിക്കോട് : സ്വര്‍ണ്ണ കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതക കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍.

ഇര്‍ഷാദിനെ വയനാട്ടിലെ ലോഡ്ജില്‍ നിന്ന് തട്ടി കൊണ്ട് പോയതിലെ അംഗങ്ങളായ വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് ഇന്ന് രാത്രി 8.20 ഓടെ പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ കെ. സുഷീർ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കായുള്ള തെരച്ചിലിനിടയില്‍ ഇവരെ പെരുവണ്ണാമൂഴി സബ്ബ് ഇനസ്പക്ടര്‍ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വയനാട് വെച്ച് പിടികൂടുകയായിരുന്നു.

ഇവരെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കും. ഇന്ന് രണ്ട് പേര്‍കൂടി അറസ്റ്റിലായതോടെ ഇര്‍ഷാദ് കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

വൈത്തിരി സ്വദേശി മിസ്ഫര്‍ (48 ) റിപ്പണ്‍ വയനാട് സ്വദേശി ഷാനവാസ് (32) കോഴിക്കോട് കൊടുവളളി സ്വദേശി താക്കോല്‍ ഇര്‍ഷാദ് എന്ന ഇര്‍ഷാദ് (37 ) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പേരാമ്പ്ര മജിസ്‌ട്രേറ്റ് 2 ഡിന്‍സി ഡേവിസ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

ഇർഷാദ് കൊലക്കേസ്; പ്രധാന പ്രതി സ്വാലിഹിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോഴിക്കോട് : പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണ കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി 916 നാസര്‍ എന്ന സ്വാലിഹിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പേരാമ്പ്ര കോടതി.

പേരാമ്പ്ര മുന്‍സിഫ് മജിസ്ട്രറ്റ് കോടതി 2 ആണ് വാറണ്ട് പുറപ്പെടുവിച്ചത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന സ്വാലിഹിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന്റെ മുന്നോടിയായാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഢിപ്പിക്കുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി പീഢിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സമയത്ത് വെള്ളത്തില്‍ തള്ളിയിട്ട് രക്ഷപ്പെടാനോ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടുത്താനോ കഴിയാത്ത സാഹചര്യമുണ്ടാക്കിയതിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ പൊലീസ് അസ്രാന്ത പരിശ്രമം നടത്തി വരുകയാണ്. ഇതോടകം 7 പ്രതികളെ പിടകൂടുകയും അവര്‍ റിമാന്റിലുമാണ്. ഇവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. മറ്റ് പ്രതികര്‍ക്കായി പൊലീസ് വലവിരിച്ചു കഴിഞ്ഞു. ഇതില്‍ ചിലര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചനയുണ്ട്.


Two more people have been arrested for the murder of Irshad in Pandirikara

Next TV

Related Stories
#anumurder | അനു കൊലപാതകം; മൂജീബിന്റെ വീട്ടില്‍ വിവിധതരം മോഷണ ഉപകരണങ്ങള്‍, കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഭാര്യ

Mar 19, 2024 09:58 AM

#anumurder | അനു കൊലപാതകം; മൂജീബിന്റെ വീട്ടില്‍ വിവിധതരം മോഷണ ഉപകരണങ്ങള്‍, കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഭാര്യ

പരപ്പനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണീ കേസ്. പിന്നീടിങ്ങോട്ട് മോഷണം നടത്തിയാണ്...

Read More >>
#accident| പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Mar 19, 2024 09:28 AM

#accident| പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

മോഹൻകുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു...

Read More >>
#seareceded | ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു

Mar 19, 2024 09:23 AM

#seareceded | ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു

സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. അതേസമയം, ആശങ്കയും...

Read More >>
#seized | വൻ കഞ്ചാവ് വേട്ട ; ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

Mar 19, 2024 09:17 AM

#seized | വൻ കഞ്ചാവ് വേട്ട ; ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ്...

Read More >>
#kidnap | യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Mar 19, 2024 08:25 AM

#kidnap | യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ കാർ വാടകയ്ക്ക് നൽകിയ രണ്ടു കൊല്ലം സ്വദേശികളെ പൊലീസ് അറസ്റ്റ്...

Read More >>
#heat | സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത

Mar 19, 2024 08:16 AM

#heat | സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത

അതേസമയം കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നിവിടങ്ങളിൽ കൊടുംചൂടിന് ആശ്വാസമായി നേരിയ മഴയെത്താനും...

Read More >>
Top Stories