പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പെൺകുട്ടി

പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പെൺകുട്ടി
Aug 9, 2022 09:54 PM | By Vyshnavy Rajan

പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന കമിതാക്കൾ സിനിമയിലേറെയുണ്ട്. യഥാർത്ഥ ജീവിതത്തിലും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസമിൽ നിന്നും പുറത്തുവരുന്നത്.

അസമില്‍ കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരന്‍ പൊലീസ് പിടിയിലായി. എച്ച് ഐ വി പോസിറ്റീവായ ചെറുപ്പക്കാരന്‍ അറസ്റ്റിലായത് വിചിത്രവും അസാധാരണവുമായ ഒരു കാരണത്താലാണ്.

ഇയാളല്ല, കേവലം 15 വയസ്സു മാത്രമുള്ള കാമുകിയാണ് ഈ ചെറുപ്പക്കാരന്റെ അറസ്റ്റിന് ഇടവരുത്തിയത്. എന്തിനാണ്, ഈ ചെറുപ്പക്കാരന്‍ അറസ്റ്റിലായത് എന്നറിഞ്ഞാല്‍, ആരും ഞെട്ടും.

എച്ച് ഐ വി പോസിറ്റീവായ ഈ യുവാവിന്റെ രക്തം സിറിഞ്ചില്‍ കുത്തിയെടുത്ത് സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു 15 വയസ്സു മാത്രമുള്ള കാമുകി. വീട്ടുകാരാരും അറിയാതെയായിരുന്നു ഈ സാഹസം. സംഭവം പുറത്തുവന്നതോടെ െപാലീസ് പെണ്‍കുട്ടിയെ മെഡിക്കല്‍ നിരീക്ഷണത്തിലാക്കി.

ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അസമിലെ സുവല്‍കുചി ജില്ലയിലാണ് സംഭവം നടന്നത്. 15 വയസ്സുകാരിയായ പെണ്‍കുട്ടി മൂന്ന് വര്‍ഷം മുമ്പാണ് സദോലയ്ക്കടുത്തുള്ള ഹജോ നിവാസിയായ ഈ ചെറുപ്പക്കാരനുമായി പ്രണയത്തിലായതെന്ന് പൊലീസ് പറയുന്നു. ഫേസ്ബുക്ക് വഴിയാണ് ഇയാളെ ഈ പെണ്‍കുട്ടി പരിചയപ്പെട്ടത്.

അന്നു മുതല്‍ കട്ടപ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പല പ്രാവശ്യം പെണ്‍കുട്ടി ഈ ചെറുപ്പക്കാരന്റെ കൂടെ വീടു വിട്ടിറങ്ങിപ്പോയി. അന്നൊക്കെ രക്ഷിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയും ചെയ്തു. എന്നാല്‍, ഇത്തവണ മുമ്പൊരിക്കലും ചെയ്യാത്ത കടുംകൈയ്ക്കാണ് പെണ്‍കുട്ടി മുതിര്‍ന്നത്.

കാമുകന്‍ എച്ച് ഐ വി പോസിറ്റീവാണ് എന്നറിയുന്ന പെണ്‍കുട്ടി അവനെ തനിച്ച് മരണത്തിലേക്ക് വിടണ്ട എന്ന തീരുമാനത്തിലാണ് ഈ കടുംകൈ ചെയ്തത് എന്നാണ് അസമില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, അവനോടുള്ള പ്രണയം തെളിയിക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇതിടയാക്കിയത്.

പ്രണയത്തിനു പരിധിയില്ല എന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍, ഞെട്ടലും അമ്പരപ്പും പ്രകടിപ്പിക്കുകയാണ് മറ്റ് നിരവധി പേര്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. പരിഹാസവും പുച്ഛവും വിമര്‍ശനവും ഒരു പോലെ നിറയുന്നുണ്ട് ട്വിറ്ററിലും മറ്റുള്ള അഭിപ്രായ പ്രകടനങ്ങളില്‍.

Girl injects herself with boyfriend's HIV blood to prove love

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories