ബാലഗോകുലം വിവാദം; ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ

ബാലഗോകുലം വിവാദം; ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ
Advertisement
Aug 9, 2022 01:46 PM | By Vyshnavy Rajan

കോഴിക്കോട് : ബാലഗോകുലം വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരുപാടി ഉദ്ഘാടനം ചെയ്തു.

Advertisement

പി.ആർ.ഡിയും മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ചടങ്ങ് നടത്തിയത്. മറ്റൊരു അടിയന്തര മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ബീന ഫിലിപ്പ് പങ്കെടുക്കാത്തതെന്ന് തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിച്ചു.

അസൗകര്യം തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു എന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കാമായിരുന്നു എന്നും തോട്ടത്തിൽ രവീന്ദ്രൻ കൂട്ടിച്ചേർത്തു. മേയർക്ക് പരിചയക്കുറവുണ്ട്.

മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഇപ്പോഴും ശ്രദ്ധിക്കണം. ബീന ഫിലിപ്പിനെ മേയർ ആക്കിയത് പാർട്ടിയാണ്. നടപടി പാർട്ടിയാണ് തീരുമാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്ത മേയറുടെ നടപടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിയിച്ചിട്ടുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കും

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കും. ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 2.00 ന് ഗവര്‍ണറെ കാണാനാണ് നിതീഷ് കുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വയ്ക്കുന്നത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു. ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്.

പ്രത്യേകിച്ച് അഗ്‌നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Balagokulam Controversy; Kozhikode Mayor abstains from official events

Next TV

Related Stories
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

Oct 6, 2022 09:21 PM

സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ് മരിച്ചു

ചടയമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നയാൾ അടിയേറ്റ്...

Read More >>
കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

Oct 6, 2022 08:37 PM

കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി...

Read More >>
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

Oct 6, 2022 08:15 PM

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍...

Read More >>
സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന് കർശനനിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

Oct 6, 2022 07:53 PM

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന് കർശനനിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന് കർശനനിർദ്ദേശവുമായി മന്ത്രി വി....

Read More >>
ടൂറിസ്റ്റ് ബസ്സ് അപകടം; കിലോമീറ്ററിൽ മാറ്റം വരുത്തി ക്രമക്കേട് നടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

Oct 6, 2022 07:35 PM

ടൂറിസ്റ്റ് ബസ്സ് അപകടം; കിലോമീറ്ററിൽ മാറ്റം വരുത്തി ക്രമക്കേട് നടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

ടൂറിസ്റ്റ് ബസ്സ് അപകടം; കിലോമീറ്ററിൽ മാറ്റം വരുത്തി ക്രമക്കേട് നടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട്...

Read More >>
സ്വകാര്യ ബസിൽ വെച്ച് പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം മൂന്നു പേർ പിടിയിൽ

Oct 6, 2022 07:15 PM

സ്വകാര്യ ബസിൽ വെച്ച് പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം മൂന്നു പേർ പിടിയിൽ

സ്വകാര്യ ബസിൽ വെച്ച് പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം മൂന്നു പേർ പിടിയിൽ...

Read More >>
Top Stories