കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.
Aug 9, 2022 07:58 AM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. വ്യാഴാഴ്ചയോടെ കാലവർഷം കൂടുതൽ ദുർബലമാകും. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഇന്ന് കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ ആന്ധ്രാ പ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യ-കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് – കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഓഗസ്റ്റ് പതിനൊന്നിന് കര്‍ണാടക തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു.

Weather warning that there is a possibility of isolated rain in Kerala today.

Next TV

Related Stories
#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

Apr 25, 2024 09:29 AM

#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ...

Read More >>
#kidnapattampt  | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

Apr 25, 2024 08:44 AM

#kidnapattampt | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് ​തട്ടിക്കൊണ്ടുപോകൽ ശ്രമം...

Read More >>
#alert |മാറ്റമില്ലാതെ താപനില: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 08:33 AM

#alert |മാറ്റമില്ലാതെ താപനില: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇടുക്കി, വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

Read More >>
#accident |  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Apr 25, 2024 08:27 AM

#accident | തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#murder|നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Apr 25, 2024 08:13 AM

#murder|നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

കേസിൽ 29-ന് ശിക്ഷ വിധിക്കും. 2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല...

Read More >>
#HOMEVOTE | വീട്ടിൽനിന്നും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്റെ മകനെതിരെ കേസ്

Apr 25, 2024 08:00 AM

#HOMEVOTE | വീട്ടിൽനിന്നും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്റെ മകനെതിരെ കേസ്

പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ്...

Read More >>
Top Stories