ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു
Advertisement
Aug 8, 2022 10:43 PM | By Vyshnavy Rajan

ഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.

Advertisement

വിശ്രമത്തിലായിരുന്ന വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോഹ്ലിയ്ക്ക് ടി20 ലോകക്കപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. പരുക്കിൽ നിന്ന് മുക്തനായ കെ എൽ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ എൽ രാഹുലാണ്. സ്പിൻ ബൗളേഴ്‌സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർ മാരെ ടീമിലെടുത്തിട്ടുണ്ട്.

ജഡേജ ,ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ബുവനശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു.

ഹാർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടി. പക്ഷെ പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം കൂട്ടാൻ സൂര്യ കുമാർ യാദവും ദീപക് ഹൂഡയും ടീമിലുണ്ട്.

ശ്രീലങ്കയിൽ നടക്കേണ്ടിരുന്ന ഏഷ്യ കപ്പ് ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ യുഎഇ യിലേക്ക് മാറിയിരുന്നു. റിഷഭ് പന്തും ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർമാരായി ടീമിൽ ഇടം നേടിയപ്പോൾ സഞ്ജുവിനും ഇഷാൻ കിഷനും ടീമിലിടം കിട്ടിയില്ല.

The Indian cricket team for the Asia Cup has been announced

Next TV

Related Stories
സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

Sep 24, 2022 09:56 PM

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ...

Read More >>
ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

Sep 21, 2022 02:23 PM

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ റെക്കോർഡുമായി പാക്ക് താരം...

Read More >>
ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

Sep 19, 2022 07:48 PM

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ

ട്രോഫി സ്വീകരിക്കുന്നതിനിടെ തള്ളിമാറ്റി; ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരാധകർ...

Read More >>
മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

Sep 13, 2022 01:48 PM

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

മലയാളി താരം പി.യു ചിത്ര...

Read More >>
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

Sep 12, 2022 10:39 PM

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ...

Read More >>
ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

Sep 12, 2022 06:23 AM

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി...

Read More >>
Top Stories