കൊല്ലത്ത് പതിനഞ്ചുകാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലത്ത് പതിനഞ്ചുകാരി പ്രസവിച്ചു; അന്വേഷണം  ആരംഭിച്ച് പൊലീസ്
Advertisement
Aug 8, 2022 10:30 PM | By Vyshnavy Rajan

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ൽ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഇരയായ പെൺകുട്ടിയാണ് പ്രസവിച്ചത്.

Advertisement

ഈ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടെന്നാണ് വിവരം. സംഭവത്തിൽ കുളത്തൂപ്പഴ പൊലീസ് അന്വേഷണം തുടങ്ങി.

ഇർഷാദ് കൊലപാതകക്കേസ്; പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു


കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദ് കൊലപാതകക്കേസിലെ പ്രതികളെ പേരാമ്പ്ര മജി സ്ടേറ്റിന് മുമ്പാകെ ഹാജരാക്കി.

പേരാമ്പ്ര മജിസ്ട്രേറ്റ് 2 ഡിൻസി ഡേവിഡ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.


വൈത്തിരി സ്വദേശി മിസ്ഫർ (48 ) റിപ്പൺ വയനാട് സ്വദേശി ഷാനവാസ് (32) കോഴിക്കോട് കൊടുവളളി സ്വദേശി താക്കോൽ ഇർഷാദ് എന്ന ഇർഷാദ് (37 ) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

പേരാമ്പ്ര താലൂക്ക് . ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് കൊണ്ടുപോയി. കല്പറ്റ പൊലീസ് ഇൻസ്പക്ടർ ബി.കെ. സിജു, പെരുവണ്ണാമൂഴി സബ്ബ് ഇൻസ്പക്ടർ ആർ.സി ബിജു എന്നിവർ പ്രതികളെ മജിസ്ടേറ്റ് മുമ്പാകെ ഹാജരാക്കി.


പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസ്; കീഴടങ്ങിയ പ്രതികളെ കോടതി മാറ്റി ഹാജരാക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട് : പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസില്‍ കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയ 3 പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയിൽ ഹാജരാക്കാൻ നിർദേശം.

പ്രതികളെ പൊലീസ് സുരക്ഷയിൽ കൊണ്ടുപോകണം. കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ആർ സുനിൽകുമാറിന്റേതാണ് ഉത്തരവ്.

കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്.

അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണ്ണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്.

ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി. ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ സംസ്ക്കരിച്ചിരുന്നു. വടകര ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇര്‍ഷാദിന്‍റെ മരണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇർഷാദിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.

ഇക്കാര്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധനുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തും. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല.
A fifteen-year-old girl gave birth in Kollam; Police have started an investigation

Next TV

Related Stories
ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Sep 26, 2022 05:14 PM

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ...

Read More >>
കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍  അറസ്റ്റിൽ

Sep 26, 2022 04:44 PM

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ...

Read More >>
കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

Sep 26, 2022 01:54 PM

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

Sep 26, 2022 12:24 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ...

Read More >>
വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

Sep 26, 2022 11:01 AM

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ്...

Read More >>
കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Sep 25, 2022 10:22 PM

കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് പോക്സോ കേസിൽ യുവാവ്...

Read More >>
Top Stories