വൈദ്യുതി നിയമ ഭേദഗതി ബിൽ; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതി ബിൽ; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം
Aug 8, 2022 09:20 PM | By Susmitha Surendran

തിരുവനന്തപുരം: ഇന്ന് ലോക്സഭയിലും 10ന് രാജ്യസഭയിലും അവതരിപ്പിക്കാനിരുന്ന വൈദ്യുതി ബിൽ പ്രതിഷേധത്തെ തുടർന്ന് മാറ്റി. കേന്ദ്രസർക്കാരിന്റെ വൈദ്യുതി മേഖലാ സ്വകാര്യവത്കരണ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ തൊഴിൽ ബഹിഷ്കരിച്ച് സമരത്തിലാണ്.



ബില്ലിനെ ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തു. സഭയ്ക്ക് അകത്തും പുറത്തും നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുകയായിരുന്നു.



ഡൽഹിയിൽ സിഐടിയു, കിസാൻ സഭ, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ സംഘടനകൾ നടത്തിയ പ്രതിഷേധ പരിപാടിയെ സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ സംസാരിച്ചു.



തിരുവനന്തപുരം വൈദ്യുതി ഭവനിൽ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് നടത്തിയ തൊഴിലാളി ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

റോഡിൽ വീണ മരം മുറിച്ച് ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ, പൊള്ളൽ, ചർമ്മവും പൊന്തി; ചികിത്സ തുടരുന്നു


വയനാട്: നാടുകാണി ചുരത്തില്‍ വാഹനങ്ങളുടെ മുകളില്‍ പതിച്ച മരം തീര്‍ത്ത പൊല്ലാപ്പ് തുടരുന്നു. മരം മുറിച്ച് മാറ്റിയവര്‍ക്ക് ഇപ്പോള്‍ ദേഹം നിറയെ ചൊറിച്ചിലാണ്. ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ മാറാത്തതിനാൽ ഇവർ ചികിത്സ തേടിയിരിക്കുകയാണ്.

അന്ന് കനത്ത കാറ്റില്‍ നിലം പൊത്തിയത് ദേഹത്ത് തട്ടിയാല്‍ അലര്‍ജിയുണ്ടാക്കുന്ന ചേര് മരമാണെന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. കഴിഞ ആഴ്ചയാണ് തമിഴ്നാട് ഗൂഡല്ലൂരിനെയും മലപ്പുറത്തെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലായി വന്‍മരം വീണത്.

അന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷ്പപെട്ടിരുന്നു. കാറിനും ലോറികള്‍ക്കും തകരാര്‍ സംഭവിച്ചെങ്കിലും യാത്രക്കാ‍ർക്ക് കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.

എന്നാൽ ആ മരം മുറിച്ച് മാറ്റിയവർക്ക് ഇപ്പോൾ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മരം മുറിച്ചു മറ്റി പാത ഗതാഗതയോഗ്യമാക്കിയത്. ആനമറിയിലെ സന്നദ്ധ പ്രവര്‍ത്തകരായ ഏതാനും യുവാക്കളാണ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ രംഗത്തിറങ്ങിയത്.

മരം വെട്ടി മാറ്റുന്നതിനിടയിൽ ചൊറിച്ചിൽ ഉണ്ടായിരുന്നെങ്കിലും ഇവർ വല്യ കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മരം മുറിച്ചവർക്ക് വലിയ അസ്വസ്തത അനുഭവപ്പെടാൻ തുടങ്ങി. ചൊറിച്ചിൽ തുടർന്നതിനൊപ്പം ദേഹമാസകലം പൊള്ളലേറ്റ പോലെ ചർമ്മം പൊന്തി വന്നു. മുഖത്തും, മറ്റു ശരീര ഭാഗങ്ങളിലും നീർ വീക്കവും ഉണ്ടായി.

ഇതോടെ മരം മുറിച്ചവർക്ക് ഭയപ്പാടായി. അപകടം തോന്നിയ ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ തുടരുകയാണെങ്കിലും ഭയപ്പാട് ഇനിയും ഇവർക്ക് മാറിയിട്ടില്ല.

ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കുന്ന മരങ്ങളിലൊന്നാണ് ചേര് മരം. കായ , ഇല , തൊലി ഇവയിലെല്ലാം അലര്‍ജിയുണ്ടാക്കുന്ന ഒരുതരം ആല്‍ക്കലോയ്ഡ് ഈ മരത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ്‌ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്‌.ഇതിനൊപ്പം ചുവന്ന്‌ തടിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.


Electricity Act Amendment Bill; Protest inside and outside the church

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories