സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
Advertisement
Aug 8, 2022 06:12 PM | By Vyshnavy Rajan

രോഗ്യ കാര്യങ്ങളിൽ സ്ത്രീകൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. 30 വയസ് കഴിഞ്ഞ സ്ത്രീകൾ ആരോ​ഗ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Advertisement

ഉറക്കം, വ്യായാമം, ഇരുന്നുള്ള ജോലി, വെള്ളം കുടിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. പ്രായം കൂടുന്തോറും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കൂടുന്നതായി ആയുർവേദ വിദഗ്ധ ഡോ. നിതിക കോഹ്‌ലി പറഞ്ഞു.

സ്ത്രീകൾ, പ്രത്യേകിച്ച് 30 വയസ് കഴിയുമ്പോൾ പല ആരോഗ്യ തകരാറുകളും ഉണ്ടാകുന്നു എന്നതിനാൽ കൂടുതൽ ശ്രദ്ധ നൽകണം. ഈ ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളുടെ ശരീരത്തെ ബാധിക്കുകയും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു...” ഡോ. കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

30 കഴിഞ്ഞ ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട ചില ആരോഗ്യ മുന്നറിയിപ്പുകൾ പങ്കുവയ്ക്കുകയാണ് ഡോ. കോഹ്‌ലി. തുടർച്ചയായ മുടികൊഴിച്ചിൽ ശരീരത്തിലെ പ്രധാന പോഷകങ്ങളുടെ അഭാവത്തിന്റെ ലക്ഷണമാണെന്ന് അവർ പറയുന്നു.

അസ്വാഭാവികമായ ആർത്തവചക്രം കാരണം നിങ്ങൾക്ക് അസ്വാഭാവികവും അപ്രതീക്ഷിതവുമായ യോനിയിൽ രക്തസ്രാവമുണ്ടെങ്കിൽ ഉടൻ ഒരു വിദഗ്ധനെ സമീപിക്കുക. വ്യായാമം കുറയുന്നതിലൂടെ മുപ്പത് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും രോഗങ്ങൾ കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ, ദിവസവും ഒരു 15 മിനിട്ട് എങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. നിങ്ങൾ ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു.

കൂടുതൽ സമയം ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് കമ്പ്യൂട്ടറിൻറെ മുമ്പിലിരുന്ന് ജോലി ചെയ്യുന്നവർക്ക് നടുവേദന വരാനുളള സാധ്യത ഉണ്ട്. 8-9 മണിക്കൂർ വരെ കമ്പ്യൂട്ടറിൻറെ മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകൾ ഇടക്ക് ഒന്ന് എഴുന്നേൽക്കുന്നതും നടക്കുന്നതും നല്ലതാണ്.

കുറഞ്ഞത് ഒരു എട്ട് മണിക്കൂർ എങ്കിലും ഉറങ്ങണം. ഉറക്കകുറവ് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Women... If you are over 30, then don't ignore these things

Next TV

Related Stories
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Oct 5, 2022 08:35 PM

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം...

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ...

Read More >>
ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്...

Oct 5, 2022 03:40 PM

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്...

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്... ...

Read More >>
കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്

Oct 3, 2022 05:56 PM

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്...

Read More >>
സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Sep 30, 2022 09:41 PM

സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം....

Read More >>
ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം

Sep 30, 2022 06:35 PM

ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം

ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം...

Read More >>
ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം

Sep 26, 2022 09:06 PM

ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം

ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം...

Read More >>
Top Stories